മധുവി​െൻറ കൊലപാതകം: ജാമ്യ ഹരജികൾ ഒന്നിച്ച്​ പരിഗണിക്കാൻ മാറ്റി

കൊച്ചി: പാലക്കാട് അട്ടപ്പാടിയില്‍ മധു എന്ന ആദിവാസി യുവാവിനെ അടിച്ചു കൊന്ന കേസിലെ പ്രതികളുടെ ജാമ്യ ഹരജികൾ ഹൈകോടതി ഒന്നിച്ചു പരിഗണിക്കാൻ മാറ്റി. മൂന്നു പ്രതികളുടെ ജാമ്യ ഹരജി പരിഗണിക്കവേ മറ്റു ബെഞ്ചുകളിലും സമാന ഹരജികൾ നിലവിലുള്ള കാര്യം ചൂണ്ടിക്കാട്ടിയാണ് ഏപ്രിൽ 20ന് ഒന്നിച്ച് പരിഗണിക്കാൻ മാറ്റിയത്. നിരവധി കേസുകളില്‍ പ്രതിയായ മധുവിനെ പിടികൂടാൻ നാട്ടുകാര്‍ കാത്തിരിക്കുകയായിരുന്നെന്നും സി.സി.ടി.വി ദൃശ്യങ്ങളില്‍ കണ്ട എല്ലാവരെയും പൊലീസ് പ്രതിയാക്കുകയായിരുന്നെന്നും ചില ഹരജിക്കാർ വാദിച്ചു. എന്നാൽ, ഭക്ഷണത്തിന് വേണ്ടി അൽപം അരി എടുത്തയാളെയാണ് മർദിച്ച് കൊലപ്പെടുത്തിയതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. കൊല്ലപ്പെട്ടയാൾ കേസുകളില്‍ പ്രതിയാണോ എന്ന് നോക്കിയല്ല കേസ് അന്വേഷിക്കുന്നതെന്നും മധു നടത്തിയത് മോഷണമാണെന്ന് കരുതുന്നില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഒരാളെ കുറിച്ച് എന്തൊക്കെ പരാതി ഉണ്ടായാലും തല്ലിക്കൊല്ലുന്നതിനുള്ള ന്യായീകരണമാവില്ലെന്ന് കോടതി വാക്കാൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.