കേരള ജി.എസ്.ടി വ്യവസ്ഥകൾ പാലിക്കുന്നില്ലെന്ന പേരിൽ അന്യസംസ്ഥാന ലോട്ടറി തടയാനാവില്ല -ഹൈകോടതി കൊച്ചി: കേരള ജി.എസ്.ടി നിയമത്തിലെ വ്യവസ്ഥകൾ പാലിച്ചിട്ടില്ലെന്ന പേരിൽ ഇതരസംസ്ഥാന ലോട്ടറികളുടെ വിൽപന സംസ്ഥാനത്ത് തടയാനാവില്ലെന്ന് ഹൈകോടതി. കേന്ദ്ര നിയമമായ 1998ലെ ലോട്ടറീസ് (റെഗുലേഷൻ) ആക്ടിെൻറ ലംഘനമുണ്ടാകാത്തപക്ഷം ലോട്ടറി വിൽപന തടയാനാവില്ല. ലോട്ടറി ടിക്കറ്റ് വിൽക്കുന്നത് േലാട്ടറീസ് (റെഗുലേഷൻ) ആക്ട് പാലിച്ചാണോ അല്ലയോ എന്ന് തീരുമാനിക്കാൻ സംസ്ഥാനത്തെ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് അധികാരമില്ല. അന്യസംസ്ഥാന ലോട്ടറി വിൽപന തടഞ്ഞ് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച നോട്ടീസിലെ വിൽപന വിലക്കുന്ന ഭാഗങ്ങളും ലോട്ടറീസ് (റെഗുലേഷൻ) ആക്ടിെൻറ ലംഘനം ശ്രദ്ധയിൽപ്പെട്ടാൽ പൊലീസ് നടപടിക്കും സർക്കാർ നടപടിക്കുമായി വിവരമറിയിക്കണമെന്ന കേരള ജി.എസ്.ടി നിയമത്തിലെ വ്യവസ്ഥയും സിംഗിൾ ബെഞ്ച് റദ്ദാക്കി. ഇത്തരമൊരു നിയമമുണ്ടാക്കാൻ സർക്കാറിന് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി. കേരളത്തിൽ ലോട്ടറി വിൽക്കാനുള്ള അധികാരം നിയന്ത്രിക്കുന്ന ജി.എസ്.ടി ചട്ട വ്യവസ്ഥകൾ ചോദ്യം ചെയ്ത് കേരളത്തിലെ മിസോറാം ലോട്ടറി ഏജൻറായ ടീസ്റ്റ ഡിസ്ട്രിബ്യൂട്ടേഴ്സ് നൽകിയ ഹരജിയിലാണ് ഉത്തരവ്. ലോട്ടറി വിൽപന തടഞ്ഞ് 2017 ജൂലൈ 28ന് സർക്കാർ നൽകിയ നോട്ടീസും വിൽപന നിയന്ത്രിക്കുന്ന കേരള ജി.എസ്.ടി ചട്ടങ്ങളിലെ 56(19), 56(20എ) വകുപ്പുകളുമാണ് ഹരജിക്കാർ ചോദ്യം ചെയ്തത്. കേരളത്തിെൻറ നടപടി ലോട്ടറി നടത്താനുള്ള അധികാരം നിയന്ത്രിക്കുന്നതാണെന്നായിരുന്നു വാദം. ഈ വകുപ്പുകള്‍ ലോട്ടറി വ്യാപാരത്തെ നിയന്ത്രിക്കുന്നുവെന്നാണ് ടീസ്റ്റ ഡിസ്ട്രിബ്യൂട്ടേഴ്സിെൻറ ആരോപണം. നിയമലംഘനമുണ്ടായോയെന്ന് കണക്കെടുപ്പിലൂടെയും പരിശോധനയിലൂടെയും മാത്രേമ വ്യക്തമാകൂവെന്നും ലോട്ടറി ടിക്കറ്റ് വിൽപനക്ക് മുൻ ഉപാധികളെന്ന നിലയിൽ സംസ്ഥാന ജി.എസ്.ടി നിയമത്തിലെ ചില വ്യവസ്ഥകൾ അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ലോട്ടറീസ് (റെഗുലേഷൻ) ആക്ടിെൻറ ലംഘനമില്ലാതെ ഇതരസംസ്ഥാന ലോട്ടറികളുടെ വിൽപന നിരോധിക്കാനാവില്ലെന്ന് സുപ്രീംകോടതി ഉത്തരവുണ്ട്. കേരള സ്റ്റേറ്റ് ജി.എസ്.ടി നിയമത്തിലെ 56(19), 56(20എ) വകുപ്പുകൾ പാലിച്ചിട്ടില്ലെന്ന പേരിൽ ലോട്ടറി വിൽപന തടയാനും നടപടിയെടുക്കാനും കഴിയില്ല. ജി.എസ്.ടി നിയമത്തിലെ മറ്റ് വകുപ്പുകൾ പാലിക്കാമെന്ന് ഹരജിക്കാർ വ്യക്തമാക്കിയിട്ടുമുണ്ട്. ഉദ്യോഗസ്ഥർ ഉപയോഗിക്കുന്ന അമിതാധികാരം ചോദ്യം ചെയ്ത് ഹരജിക്കാർക്ക് സംസ്ഥാന ചരക്ക്, സേവന നികുതി ഡെപ്യൂട്ടി കമീഷണർക്ക് പരാതി നൽകാം. പരാതിക്കാരെയും ബന്ധപ്പെട്ടവരെയും കേട്ട് ഒരു മാസത്തിനകം ഇക്കാര്യത്തിൽ ഡെപ്യൂട്ടി കമീഷണർ തീരുമാനമെടുക്കണമെന്നും കോടതി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.