ബംഗളൂരുവഴി വൻ കഞ്ചാവ്​ കടത്ത്​

നെടുമ്പാശ്ശേരി: തമിഴ്നാട് അതിർത്തിയിൽ പരിശോധന ഉൗർജിതമാക്കിയതോടെ ഇടുക്കി കേന്ദ്രീകരിച്ചുള്ള കഞ്ചാവ് മാഫിയ ബംഗളൂരു വഴി സംസ്ഥാനത്തേക്ക് വൻതോതിൽ കഞ്ചാവ് എത്തിക്കുന്നതായി എക്സൈസ് ഇൻറലിജൻസിന് വിവരം ലഭിച്ചു. ഇതേതുടർന്ന് ബംഗളൂരുവിൽനിെന്നത്തുന്ന ടൂറിസ്റ്റ് വാഹനങ്ങളിലുൾപ്പെടെ കർശന പരിശോധനക്ക് നിർദേശം നൽകി. കമ്പ്യൂട്ടറിനുള്ളിൽ വരെ ഒളിപ്പിച്ചാണ് ബംഗളൂരുവിൽനിന്ന് കഞ്ചാവ് കൊണ്ടുവരുന്നത്. ഐ.ടി. മേഖലയിലുള്ള ചിലരെ വരെ ഇതിന് ഉപയോഗപ്പെടുത്തുന്നതായാണ് സൂചന. അടുത്തിടെ ആന്ധ്രയിൽനിന്നും ഒഡിഷയിൽനിന്നും കഞ്ചാവ് സംഭരിക്കുന്ന മലയാളി സംഘത്തെ ആന്ധ്ര ൈക്രംബ്രാഞ്ച് പിടികൂടിയിരുന്നു. ഇവർ കേരള പൊലീസിന് കൂടുതൽ വിവരങ്ങൾ കൈമാറിയിട്ടുണ്ട്. ഇതുവരെ തമിഴ്നാട്ടിലെ തേനിയിലാണ് ഇവർ വൻ തോതിൽ കഞ്ചാവ് സംഭരിച്ചുെവച്ചിരുന്നത്. തമിഴ്നാട് പൊലീസ് തേനിയിലെ സംഭരണ കേന്ദ്രങ്ങൾ റെയ്ഡ് ചെയ്യാനും മറ്റും തുടങ്ങിയതോടെയാണ് ബംഗളൂരുവിലേക്ക് സംഭരണ കേന്ദ്രം മാറ്റിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.