കൊച്ചി: കേരള മാനേജ്മെൻറ് അസോസിയേഷൻ (കെ.എം.എ) സംഘടിപ്പിക്കുന്ന വാർഷിക ദേശീയ മാനേജ്മെൻറ് കൺവെൻഷൻ വ്യാഴം, വെള്ളി ദിവസങ്ങളിൽ കൊച്ചി ലേ മെറിഡിയൻ കൺവെൻഷൻ സെൻററിൽ നടക്കും. 2000ഒാളം പ്രതിനിധികൾ പെങ്കടുക്കും. വ്യാഴാഴ്ച രാവിലെ 9.30ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. പ്രഭാഷകനും ഗ്രന്ഥകാരനും ഇൻഫിനിത്തിസം പ്രസ്ഥാനത്തിെൻറ സ്ഥാപകനുമായ മഹാത്രിയ റാ മുഖ്യപ്രഭാഷണം നടത്തും. നോക്കിയ ഇന്ത്യ തലവൻ അജയ് മെഹ്ത, കെ.പി.എം.ജി ഗ്ലോബൽ ഡയറക്ടർ റിച്ചാർഡ് രേഖി, ബംഗളൂരു ഐ.ഐ.എമ്മിലെ പ്രഫ. വാസന്തി ശ്രീനിവാസൻ, സൗത് ഇന്ത്യൻ ബാങ്ക് എം.ഡി.യും സി.ഇ.ഒയുമായ വി.ജി. മാത്യു, സംസ്ഥാന ഐ.ടി സെക്രട്ടറി എം. ശിവശങ്കർ, കൊച്ചി മെേട്രാ മാനേജിങ് ഡയറക്ടർ എ.പി.എം. മുഹമ്മദ് ഹനീഷ് തുടങ്ങിയവർ വിവിധ സെഷനുകളിൽ സംസാരിക്കും. സമാപന സമ്മേളനത്തെ കേന്ദ്ര വാണിജ്യ- വ്യവസായ മന്ത്രി സുരേഷ് പ്രഭു വിഡിയോ കോൺഫറൻസിലൂടെ അഭിസംബോധന ചെയ്യും. പ്രഫ. കെ.വി. തോമസ് എം.പി, ചീഫ് സെക്രട്ടറി പോൾ ആൻറണി എന്നിവർ മുഖ്യാതിഥികളാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.