കൊച്ചി: യുവജനങ്ങൾക്കും മറ്റുള്ളവർക്കും വിശ്വാസജീവിതത്തിൽ ഉണ്ടാകാവുന്ന ചോദ്യങ്ങൾക്കും സംശയങ്ങൾക്കും ആധികാരികവും സമഗ്രവുമായ ഉത്തരങ്ങളുമായി സീറോ മലബാർ സഭയിൽ യുവജന മതബോധന ഗ്രന്ഥം. വിശ്വാസ പരിശീലന ക്ലാസുകളിലും അനുബന്ധ പരിപാടികളിലും യുവജനങ്ങളിൽനിന്നുതന്നെ ഉയർന്ന ചോദ്യങ്ങളും അവയ്ക്ക് സഭാദർശനങ്ങളുടെ വെളിച്ചത്തിൽ പണ്ഡിതർ നൽകുന്ന മറുപടികളും ഉൾപ്പെടുത്തി സഭയുടെ വിശ്വാസ പരിശീലന കമീഷനാണ് 'വിശ്വാസവഴിയിലെ സംശയങ്ങൾ' തയാറാക്കിയത്. 11 ഭാഗങ്ങളിൽ വിശ്വാസ സംബന്ധമായ വ്യത്യസ്ത വിഷയങ്ങളിലുള്ള ചോദ്യങ്ങളും ആധികാരിക വിശദീകരണങ്ങളുമാണ് ഉള്ളടക്കം. പുസ്തകത്തിെൻറ എഡിറ്റിങ് നിർവഹിച്ചത് മംഗലപ്പുഴ സെൻറ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിലെ പ്രഫസറായ റവ. ഡോ. ജോസ് ഓലിയപ്പുറത്താണ് എഡിറ്റർ. മൗണ്ട് സെൻറ് തോമസിൽ രൂപത വിശ്വാസ പരിശീലന ഡയറക്ടർമാരുടെ സമ്മേളനത്തിൽ മേജർ ആർച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഗ്രന്ഥം പ്രകാശനം ചെയ്തു. യുവജന പ്രതിനിധികളായ ജെൻസി, ജെസ്റേൽ എന്നിവർ ആദ്യപ്രതി ഏറ്റുവാങ്ങി. ബിഷപ് മാർ ജേക്കബ് മനത്തോടത്ത്, കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കൽ, റവ.ഡോ. ജിമ്മി പൂച്ചക്കാട്ട്, സിസ്റ്റർ ഡീന തുടങ്ങിയവർ പ്രസംഗിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.