സംസ്​കൃത വാഴ്​സിറ്റി കലോത്സവം: കാലടി മുന്നിൽ

കാലടി: സംസ്കൃത സർവകലാശാല യൂനിയൻ കലോത്സവം ലോങ്മാർച്ച് -2018ൽ കാലടി മുഖ്യകേന്ദ്രം 103 പോയൻറുമായി മുന്നിൽ. 24പോയേൻറാടെ പയ്യന്നൂർ രണ്ടും 21 പോയേൻറാടെ കൊയിലാണ്ടി മൂന്നും സ്ഥാനത്താണ്. സമകാലീനപ്രസക്തിയുള്ള പ്രമേയവും അവതരണപുതുമയുംകൊണ്ട് മത്സരങ്ങൾ ശ്രദ്ധയാകർഷിച്ചു. ഇന്നു സമാപിക്കും. മത്സര വിജയികൾ(ഒന്ന്, രണ്ട് സ്ഥാനക്രമത്തിൽ) ഗ്രൂപ് സോങ്: ബി.എസ്. ബിപിൻ ആൻഡ് ടീം(കാലടി മുഖ്യകേന്ദ്രം), അഭിഷേക് എസ് മൂസത് ടീം(തിരുവനന്തപുരം പ്രാദേശികകേന്ദ്രം). വെസ്റ്റേൺ വോക്കൽ സോളോ: ബി.എസ്. ബിപിൻ(കാലടി മുഖ്യകേന്ദ്രം), ദേവിക ലക്ഷ്മി(തിരുവനന്തപുരം പ്രാദേശികകേന്ദ്രം). മിമിക്രി: പി.സി. അനിൽകുമാർ (കാലടി മുഖ്യകേന്ദ്രം), ജെ.എസ്. സുജയ് (തിരുവനന്തപുരം പ്രാദേശികകേന്ദ്രം). കഥാപ്രസംഗം: രേഷ്മ ചന്ദ്രശേഖരൻ(കാലടി മുഖ്യകേന്ദ്രം), സുബിഷ ബാലകൃഷ്ണൻ(കൊയിലാണ്ടി പ്രാദേശികകേന്ദ്രം). ലൈറ്റ് വോക്കൽ സോളോ: പി. അരുൺ (കാലടി മുഖ്യകേന്ദ്രം), എച്ച്.ആർ. രാഹുൽ കൃഷ്ണൻ (കാലടി മുഖ്യകേന്ദ്രം). ക്ലാസിക്കൽ വോക്കൽ സോളോ(കർണാട്ടിക്, ഹിന്ദുസ്ഥാനി): പെട്രീഷ്യ സാബു(കാലടി മുഖ്യകേന്ദ്രം), അരവിന്ദ് മോഹൻ(കാലടി മുഖ്യകേന്ദ്രം). സ്കിറ്റ് സംസ്കൃതം: എ.അമർനാഥ് ആൻഡ് ടീം (കാലടി മുഖ്യകേന്ദ്രം). സംസ്കൃതം സോങ് സോളോ: ടി.ബി. ആര്യ. (കാലടി മുഖ്യകേന്ദ്രം), ആർ. ആദിത്യൻ(എറ്റുമാനൂർ കേന്ദ്രം), ജ്യോതിലക്ഷ്മി (കാലടി മുഖ്യകേന്ദ്രം).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.