കൊച്ചി: കണ്ണൂർ ജില്ലയിലെ പാർട്ടി ഗ്രാമങ്ങളിൽ ഹർത്താൽ വിജയിപ്പിച്ച ദലിതരെ സി.പി.എം പ്രവർത്തകർ മർദിച്ച നടപടി അപലപനീയമാണെന്ന് ഭൂ അധികാര സംരക്ഷണ സമിതി സംസ്ഥാന കൺവീനർ എം. ഗീതാനന്ദൻ. ഹർത്താലിന് പാർട്ടിഗ്രാമങ്ങളിൽ പോലും ലഭിച്ച പിന്തുണയിൽ കലിപൂണ്ടാണ് സി.പി.എം പ്രവർത്തകർ ആക്രമിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ ശ്രീജേഷ് കൊയിലേരിയൻ, സി. സുരേഷ്, കൃഷ്ണൻ കൊയിലേരിയൻ എന്നിവരാണ് കണ്ണൂർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തശേഷം കൃഷ്ണനുനേരെ വീണ്ടും ആക്രമണമുണ്ടായി. ദലിത് ഹർത്താൽ പരാജയപ്പെടുത്താൻ ഇടത് സർക്കാർ പദ്ധതിയിട്ടിരുന്നു. എന്നാൽ, ദലിതരുടെ മൗലിക അവകാശത്തിനുവേണ്ടി നടത്തിയ ഹർത്താലിനോടൊപ്പമാണ് ജനങ്ങൾ നിന്നതെന്ന് ഗീതാനന്ദൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.