കോലേഞ്ചരി: വടയമ്പാടി കോളനി മൈതാനത്ത് 14ന് അംബേദ്കർ ദർശനോത്സവം നടത്താൻ ജില്ല ഭരണകൂടത്തിെൻറ അനുമതി. വടയമ്പാടി കോളനി സംരക്ഷണസമിതിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. രാവിലെ 10 മുതൽ വൈകീട്ട് ആറുവരെ നീളുന്ന പരിപാടികളുടെ ഉദ്ഘാടനം വി.പി. സജീന്ദ്രൻ എം.എൽ.എ നിർവഹിക്കും. സി.പി.ഐ നേതാവ് ആനി രാജ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് വിവിധ സാംസ്കാരിക പരിപാടികൾ അരങ്ങേറും. വിവിധ സംഘടന പ്രതിനിധികൾ പങ്കെടുക്കും. കോളനിയിലെ റവന്യൂ പുറമ്പോക്ക് മൈതാനം എൻ.എസ്.എസ് മതിൽ കെട്ടിത്തിരിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കൊടുവിൽ മൈതാനത്ത് പൊതുപരിപാടി നടത്തുന്നത് ഫെബ്രുവരിയിൽ കലക്ടർ തടഞ്ഞിരുന്നു. ഇതിനുശേഷം ആദ്യമാണ് പൊതുപരിപാടിക്ക് അനുമതി നൽകുന്നത്. റവന്യൂ മൈതാനത്ത് എൻ.എസ്.എസ് നിർമിച്ച മതിൽ കോളനിവാസികൾ പൊളിച്ചത് കഴിഞ്ഞ ഏപ്രിൽ 14നായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.