കോൺഗ്രസ് ഭവൻ ഉദ്​ഘാടനം

മൂവാറ്റുപുഴ: മാറാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി നിർമിച്ച കോൺഗ്രസ് ഭവൻ ബുധനാഴ്ച വൈകീട്ട് അഞ്ചിന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും. പിറവം-മൂവാറ്റുപുഴ റോഡിൽ തെക്കൻ മാറാടിയിൽ ആറര സ​െൻറ് സ്ഥലത്ത് നാല് നിലകളിലായി 8,000 ചതുരശ്ര അടി വിസ്തീർണത്തിലാണ് നിർമിച്ചത്. ലൈബ്രറി സൗകര്യം, ഒാഡിറ്റോറിയം എന്നിവ ഒരുക്കിയിട്ടുണ്ട്. മണ്ഡലത്തിലെ വിവിധ ബൂത്തുകളിൽനിന്ന് സമാഹരിച്ച തുക ഉപയോഗിച്ചാണ് മന്ദിരം നിർമിച്ചത്. ഉദ്ഘാടനത്തോടനുബന്ധിച്ച് മണ്ഡലം സമ്മേളനവും നടക്കും. വൈകീട്ട് നാലിന് മണ്ണത്തൂർ കവലയിൽനിന്ന് പ്രകടനം ആരംഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.