ആലുവ: കീഴ്‌മാട് സർവിസ് സഹകരണ ബാങ്ക് െതരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതൃത്വം നൽകുന്ന സഹകരണ മുന്നണി അധികാരത്തിൽ എത്താനുള്ള സാഹചര്യമുള്ളതായി മുൻ എം.എൽ.എ എ.എം. യൂസുഫ് അഭിപ്രായപ്പെട്ടു. ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ മാസം 22ന് എരുമത്തല ഗവ. എൽ.പി സ്‌കൂളിലാണ് െതരഞ്ഞെടുപ്പ് നടക്കുന്നത്. കൺവെൻഷനിൽ പഞ്ചായത്ത് പ്രസിഡൻറ് കെ.എ. രമേശ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം വി.വി. മന്മഥൻ സ്വാഗതവും മുഹമ്മദ് ഫെസി നന്ദിയും പറഞ്ഞു. വി.എം. ശശി, വി. സലിം, കെ.എ. ബഷീർ, എം.ജെ. ടോമി, അഭിലാഷ് അശോകൻ, മനോജ് വാസു, നവകുമാരൻ, പ്രേമാന്ദൻ എന്നിവർ സംസാരിച്ചു. പ്രകടനം ആലുവ: ദലിത് സംഘടനകൾ നടത്തിയ ഹർത്താലിൽ പ്രവർത്തകരെ വ്യാപകമായി പൊലീസ് തല്ലിച്ചതച്ചതിലും അറസ്‌റ്റ് ചെയ്തതിലും പ്രതിഷേധിച്ച് എസ്.ഡി.പി.ഐ കടുങ്ങല്ലൂർ പഞ്ചായത്ത് കമ്മിറ്റി മുപ്പത്തടത്ത് പ്രതിഷേധ പ്രകടനം നടത്തി. കടുങ്ങല്ലൂർ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ഫൈസൽ, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ സിയാദ് ഉളിയന്നൂർ, സാദിഖ്, ജലീൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.