ദലിത് സംഘടനകളുടെ ഹർത്താൽ: സമ്മിശ്ര പ്രതികരണം

വാഹനം തടയാൻ ശ്രമിച്ചതിന് 13 പ്രവർത്തകരെ അറസ്റ്റ് ചെയ്തു ആലപ്പുഴ: പട്ടികജാതി-വര്‍ഗ പീഡന നിരോധന നിയമം പുനഃസ്ഥാപിക്കാൻ പാർലമ​െൻറ് ഇടപെടണമെന്ന് ആവശ്യപ്പെട്ട് ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിൽ ജില്ലയിൽ സമ്മിശ്ര പ്രതികരണം. വാഹനം തടയാൻ ശ്രമിച്ചതിന് പാതിരപ്പള്ളിയിൽ ഏഴുപേരും മാവേലിക്കരയിൽ ആറുപേരും അറസ്റ്റിലായി. എ.സി റോഡിൽ പൊങ്ങയിലും ദേശീയപാതയിൽ ചന്തിരൂരിലും ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. ചെങ്ങന്നൂരിൽ എത്തിയ സുരേഷ് ഗോപി എം.പിയെയും തടഞ്ഞു. സ്വകാര്യവാഹനങ്ങളും കെ.എസ്.ആർ.ടി.സി ബസുകളും രാവിലെ വൈകിയാണ് നിരത്തിലിറങ്ങിയത്. കാര്യമായ യാത്രക്ലേശം ഉണ്ടായില്ല. എന്നാൽ, രാവിലെ 11നുശേഷം സ്ഥിതിഗതികൾ മാറി. സ്വകാര്യവാഹനങ്ങളെ പരക്കെ തടഞ്ഞത് ചെറിയ രീതിയിെല സംഘർഷാവസ്ഥയിലേക്ക് എത്തിച്ചു. പിന്നീട് കെ.എസ്.ആർ.ടി.സി വിവിധ ഇടങ്ങളിലേക്ക് കോൺവേ അടിസ്ഥാനത്തിലായിരുന്നു സർവിസ് നടത്തിയത്. വാഹനങ്ങള്‍ തടഞ്ഞതിനെത്തുടര്‍ന്ന് കോട്ടയേത്തക്കുള്ള കെ.എസ്.ആര്‍.ടി.സി സര്‍വിസുകള്‍ നിര്‍ത്തിവെച്ചു. ജീവനക്കാർ എല്ലാവരും എത്തിയെങ്കിലും കല്ലേറ് ഭയന്ന് ഉച്ചയോടെ സർവിസുകൾ കുറച്ചു. വ്യാപാരികളും ഹർത്താലിനോട് അനുകൂല നിലപാടാണ് സ്വീകരിച്ചത്. സിവിൽ സ്റ്റേഷൻ അടക്കമുള്ള സർക്കാർ ഓഫിസുകളിലും ഹാജർ നില കുറവായിരുന്നു. ജില്ലയിൽ മെഡിക്കൽ സ്റ്റോർ ഒഴികെയുള്ള ഭൂരിഭാഗം വ്യാപാരസ്ഥാപനങ്ങളും അടച്ചിട്ടു. വിനോദസഞ്ചാര മേഖലയെ പ്രതികൂലമായാണ് ഹർത്താൽ ബാധിച്ചത്. ജലഗതാഗത വകുപ്പി​െൻറ ബോട്ടുകൾ സർവിസ് നടത്തിയില്ല. 10ശതമാനം ഹൗസ് ബോട്ടുകളാണ് സർവിസ് നടത്തിയത്. നിരന്തരം വരുന്ന ഹർത്താലുകളും പണിമുടക്കുകളും മേഖലയെ പിന്നോട്ടടിപ്പിച്ചതായി ഉടമകൾ പ്രതികരിച്ചു. അനിഷ്ടസംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ജില്ല പൊലീസ് മേധാവി എസ്. സുരേന്ദ്ര​െൻറ നേതൃത്വത്തിൽ വൻ സുരക്ഷക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. പ്രധാന ജങ്ഷനുകളിൽ പൊലീസ് ജീപ്പ്, ബൈക്ക് പട്രോളിങ് ഏർപ്പെടുത്തിയിരുന്നു. ഹർത്താലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പട്ടികജാതി-വർഗ ഐക്യമുന്നണിയുടെ ആഭിമുഖ്യത്തിൽ ആലപ്പുഴ നഗരത്തിൽ പ്രതിഷേധപ്രകടനവും സമ്മേളനവും നടത്തി. രാവിലെ 11ന് ആലപ്പുഴ നഗരചത്വരത്തിൽനിന്ന് ആരംഭിച്ച മാർച്ച് നഗരം ചുറ്റി അവസാനിച്ചു. തുടർന്ന് ചേർന്ന പ്രതിഷേധ സമ്മേളനം കെ.പി.എം.എസ് (മനോജ് വിഭാഗം) സംസ്ഥാന സെക്രട്ടറി കെ. ശശികുമാർ ഉദ്ഘാടനം ചെയ്തു. പട്ടികജാതി-വർഗ ഐക്യമുന്നണി സംസ്ഥാന വൈസ് പ്രസിഡൻറ് ആലപ്പി സുഗുണൻ അധ്യക്ഷത വഹിച്ചു. പ്രകടനത്തിലും യോഗത്തിലും കേരള പുലയർ മഹാസഭ, അഖില കേരള ഹിന്ദു ചേരമർ സഭ, കേരള ദലിത് ഫെഡറേഷൻ, കേരള പട്ടികജാതി പട്ടികവർഗ ഐക്യമുന്നണി വിഭാഗത്തിലെ പ്രവർത്തകരും പങ്കെടുത്തു. പ്രതിഷേധിച്ചു ആലപ്പുഴ: വാഹനം തടഞ്ഞ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തതിൽ പട്ടികജാതി വർഗ ഐക്യമുന്നണി പ്രതിഷേധിച്ചു. പാതിരപ്പള്ളിക്ക് സമീപം ചേർന്ന പ്രതിഷേധയോഗത്തിൽ സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡൻറ് ആലപ്പി സുഗുണൻ, കെ. പ്രഹ്ലാദൻ, കെ. രതീഷ്, എൻ.എൻ. ഗോപിക്കുട്ടൻ തുടങ്ങിയവർ പങ്കെടുത്തു. മോചിതരായ പ്രവർത്തകർക്ക് സ്വീകരണവും നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.