കായംകുളം: സാമ്പത്തിക ചൂഷണങ്ങളുടെ പേരിൽ അന്വേഷണം നേരിട്ട് കളങ്കിതരായവർ ആദർശപ്രസ്ഥാനങ്ങളുടെ നേതൃസ്ഥാനങ്ങൾ ഒഴിയണമെന്ന് 'ആദർശ വിശുദ്ധി, നവോത്ഥാന മുന്നേറ്റം' വിഷയത്തിൽ കായംകുളത്ത് സംഘടിപ്പിച്ച ദക്ഷിണ കേരള മുജാഹിദ് ബഹുജന സംഗമം ആവശ്യപ്പെട്ടു. വിദ്യാഭ്യാസ കച്ചവടക്കാർക്ക് കൂട്ടുനിൽക്കുന്ന സമീപനം സർക്കാർ സ്വീകരിക്കരുത്. കൂടോത്രം, ജിന്നുബാധ തുടങ്ങിയ അന്ധവിശ്വാസങ്ങൾ മുജാഹിദ് സംഘടനയുടെ പേരിൽ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ ചെറുക്കും. എം. അഹമ്മദുകുട്ടി മദനി ഉദ്ഘാടനം ചെയ്തു. കെ.എൻ.എം ദക്ഷിണ കേരള വൈസ് പ്രസിഡൻറ് വി.എച്ച്. അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. വി. മുഹമ്മദ് സുല്ലമി, നാസറുദ്ദീൻ ഫാറൂഖി, പി. നസീർ, പി.കെ.എം. ബഷീർ, സജീവ്ഖാൻ കൊട്ടിയം, അബ്ദുസ്സലാം മാരുതി, എൻ.എസ്.എം. റഷീദ്, സിറാജ് മദനി, ഹസൻകുഞ്ഞ് എന്നിവർ പ്രസീഡിയം നിയന്ത്രിച്ചു. ഇബ്രാഹിം ബുസ്താനി, അലി മദനി മൊറയൂർ, സൽമ അൻവാരിയ്യ, സലീം കരുനാഗപ്പള്ളി എന്നിവർ സംസാരിച്ചു. പ്രതിനിധി സമ്മേളനം എൻ.എം. അബ്ദുൽ ജലീൽ ഉദ്ഘാടനം ചെയ്തു. അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു. പ്രഫ. കെ.പി. സഖരിയ, അബ്ദുൽ അലി മദനി, അനസ് കടലുണ്ടി, കെ.വി. അബ്ദുറഹ്മാൻ ഖൂബ, മുജീബ് തൊടുപുഴ എന്നിവർ സംസാരിച്ചു. ബാല സമ്മേളനത്തിൽ തൗഫീഖ് ഫാറൂഖി അധ്യക്ഷത വഹിച്ചു. പ്രഫ. ഹുമയൂൺ ഫാറൂഖി, ജലീൽ പരപ്പനങ്ങാടി എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം ജംഇയ്യതുൽ ഉലമ സംസ്ഥാന പ്രസിഡൻറ് സി.പി. ഉമർ സുല്ലമി ഉദ്ഘാടനം ചെയ്തു. കെ.എൻ.എം ദക്ഷിണ കേരള പ്രസിഡൻറ് സുബൈർ അരൂർ അധ്യക്ഷത വഹിച്ചു. യു. പ്രതിഭ എം.എൽ.എ, ഹിലാൽ ബാബു, എം.എം. ബഷീർ മദനി, ഡോ. ജാബിർ അമാനി, അബ്ദുല്ലത്തീഫ് കരിമ്പുലാക്കൽ, അബ്ദുൽ ജലീൽ, റാഫി പേരാമ്പ്ര, ഇസ്മായിൽ കരിയാട് എന്നിവർ സംസാരിച്ചു. കിടപ്പാടത്തിന് സമരം ചെയ്തവരെ തല്ലിയത് അപലപനീയെമന്ന് കായംകുളം: കിടപ്പാടം നഷ്ടപ്പെടുമെന്ന ഭീതിയിൽ സമരം ചെയ്ത ജനങ്ങളെ തീവ്രവാദികളാക്കി തല്ലിച്ചതക്കുന്ന നടപടി അപലപനീയമാണെന്ന് ദക്ഷിണ കേരള മുജാഹിദ് സമ്മേളനം അഭിപ്രായപ്പെട്ടു. ജനകീയ സമരങ്ങളെ ദേശവും മതവും നോക്കി തീവ്രവാദ മുദ്ര ചാർത്തുന്ന ചില രാഷ്ട്രീയനേതൃത്വങ്ങളുടെ അപക്വ നിലപാടുകൾ തിരുത്തപ്പെടണം. ഭരണഘടന വിശ്വാസികൾക്ക് വകവെച്ചുനൽകുന്ന പ്രബോധന സ്വാതന്ത്ര്യം സംരക്ഷിക്കാൻ സർക്കാറുകൾ തയാറാകണം. വികല മദ്യനയം തിരുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.