ചെങ്ങന്നൂർ: എ.ഐ.സി.സിയുടെ കഴിഞ്ഞ പ്ലീനറി സമ്മേളനത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സ്വീകരിച്ച മാതൃകയിൽ തെരഞ്ഞെടുപ്പ് സമ്മേളനം വിജയകരമായി നടത്തിയതിെൻറ അഭിമാനത്തിലാണ് മുളക്കുഴ മണ്ഡലം നോർത്ത് യു.ഡി.എഫ് കമ്മിറ്റി. പ്രവർത്തകരേക്കാൾ കൂടുതൽ നേതാക്കൻമാരുള്ള കോൺഗ്രസിെൻറ പരിപാടികളിൽ പലപ്പോഴും സദസ്സിലെ കേഴ്വിക്കാരുടെ എണ്ണത്തേക്കാൾ കൂടുതൽപേർ വേദികളിലായിരിക്കും. മിക്കപ്പോഴും പ്രധാന നേതാക്കൾക്കുള്ള ഇരിപ്പിടത്തിനായി കാത്തുനിൽക്കേണ്ട സാഹചര്യങ്ങളും ഉണ്ടാകാറുണ്ട്. താങ്ങാവുന്നതിനേക്കാൾ കൂടുതൽ പേരുടെ അമിതഭാരം കാരണം സ്റ്റേജുകൾ തകർന്ന ചരിത്രങ്ങളും ഏറെ. ചെങ്ങന്നൂർ മണ്ഡലത്തിൽ നടക്കാൻ പോകുന്ന നിയമസഭ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുളക്കുഴ നോർത്ത് യു.ഡി.എഫ് മണ്ഡലം കൺെവൻഷനാണ് ശ്രദ്ധ ആകർഷിച്ചത്. പഞ്ചായത്ത് കവലയിൽ നടന്ന സമ്മേളനത്തിൽ പ്രസംഗിക്കുന്നയാൾ മാത്രം വേദിയിൽ കയറുകയും ബാക്കിയുള്ളവർ സദസ്സിെൻറ മുൻനിരയിൽ കേഴ്വിക്കാരായിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം 5.30ന് ആരംഭിച്ച് രാത്രി 9.30ന് സമാപിച്ച നാലുമണിക്കൂർ തുടർച്ചയായ യോഗത്തിൽ 300ഓളം പേർ ആദ്യാവസാനം പങ്കെടുത്തു. മുൻ മന്ത്രി അടൂർ പ്രകാശ് ആയിരുന്നു ഉദ്ഘാടകൻ. പി.എം. ഷെരീഫ് അധ്യക്ഷത വഹിച്ചു. കൊടിക്കുന്നിൽ സുരേഷ് എം.പി, കെ.പി.സി.സി വക്താവ് ജോസഫ് വാഴക്കൻ, ഡി.സി.സി പ്രസിഡൻറ് എം. ലിജു, യു.ഡി.എഫ് കൺവീനർ എം. മുരളി, മുൻ എം.എൽ.എമാരായ കെ. ശിവദാസൻ നായർ, കെ.കെ. ഷാജു, സ്ഥാനാർഥി ഡി. വിജയകുമാർ, കെ.ആർ. രാജപ്പൻ, ഹനീഫ മൗലവി, കെ. സണ്ണിക്കുട്ടി, പി.എം. ശാമുവേൽ, പ്രവീൺ എൻ. പ്രഭ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.