പിണറായിയിൽനിന്ന് കിട്ടുന്നത് ഇരട്ടനീതി -വി.ടി. ബലറാം ചെങ്ങന്നൂർ: ഇരട്ടത്താപ്പും ഇരട്ട നീതിയുമാണ് പിണറായിയിൽനിന്ന് കേരളത്തിന് ലഭിക്കുന്നതെന്ന് വി.ടി. ബൽറാം എം.എൽ.എ. ചെങ്ങന്നൂരിൽ തെരഞ്ഞെടുപ്പ് കൺെവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാറിെൻറ വ്യത്യസ്തതകളെല്ലാം നെഗറ്റീവ് മാത്രമാണ്. സെക്രേട്ടറിയറ്റിെൻറ ആധാരം കൈയിൽ കിട്ടിയാൽ അതും വിൽപനക്ക് വെക്കുമെന്ന് കോവളം കൊട്ടാരമടക്കമുള്ള സർക്കാറിെൻറ അധീനതയിലുള്ള സ്ഥാവര ജംഗമ സ്വത്തുക്കളുടെ കൈമാറ്റത്തെ പരോക്ഷമായി പരാമർശിച്ച് അദ്ദേഹം പറഞ്ഞു. ഇടതുപക്ഷ സർക്കാറെന്ന വിശേഷണത്തിന് യാതൊരു തരത്തിലും യോജിക്കുന്നതെല്ലന്ന് തെളിയിച്ചുകൊണ്ടുള്ള ഭരണമാണ് മുന്നോട്ട് പോകുന്നത്. ബി.ജെ.പിയുടെ താൽപര്യങ്ങൾക്ക് അനുസൃതമായി തെരഞ്ഞെടുപ്പ് കമീഷൻ പ്രവർത്തിക്കുകയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. രാജ്യം ഇന്ന് നിലനിൽപ്പിെൻറ ഭീഷണി നേരിടുകയാണെന്ന് പറയുന്നതിൽ ഒട്ടുംതന്നെ അതിശയോക്തിയില്ല. ജനാധിപത്യത്തിൽ പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കാൻ മോദി സർക്കാർ തയാറാകുന്നില്ല. കാലം പ്രതീക്ഷയർപ്പിക്കുന്നത് കോൺഗ്രസിനെയാണ്. ചെങ്ങന്നൂരിൽ എല്ലാ സാഹചര്യങ്ങളും യു.ഡി.എഫ് വിജയിക്കുന്നതിന് അനുകൂലമാണ്. സ്ഥാനാർഥി ഡി. വിജയകുമാറിെൻറ തെരഞ്ഞെടുപ്പ് പ്രചാരണാർഥം സംഘടിപ്പിച്ച വിവിധ കൺെവൻഷനുകളിൽ അദ്ദേഹം സംസാരിച്ചു. ഒത്തുതീർപ്പ് രാഷ്ട്രീയം നാടിന് ആപത്ത് -കുമ്മനം ചെങ്ങന്നൂർ: ഇരുമുന്നണികളുടെയും ഒത്തുതീർപ്പ് രാഷ്ട്രീയം നാടിന് ആപത്താണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ. വിവാദ മെഡിക്കൽ കോളജ് ബില്ലിന് പിന്തുണ നൽകിയതിലൂടെ ഇരുമുന്നണികളുടെയും ഒത്തുതീർപ്പ് മറനീക്കി പുറത്തുവന്നിരിക്കുകയാണ്. ഭരണകക്ഷി നടത്തുന്ന അഴിമതിക്ക് പിന്തുണ പ്രഖ്യാപിച്ച ലോകത്തിലെ ഏക പ്രതിപക്ഷമാണ് കേരളത്തിലേത്. മുഖ്യമന്ത്രിക്ക് ഒപ്പം ചേർന്ന് അഴിമതി നടത്തിയ പ്രതിപക്ഷ നേതാവ് കേരളത്തിന് അപമാനമാണ്. പ്രതിപക്ഷ നേതാവിെൻറ ധർമം പാലിക്കുന്നതിൽ പരാജയപ്പെട്ട രമേശ് ചെന്നിത്തല സ്ഥാനം ഒഴിയണം. വിദ്യാർഥികളുടെ പേര് പറഞ്ഞ് രണ്ട് നേതാക്കളും സ്വാശ്രയ മുതലാളിമാരുടെ താൽപര്യമാണ് സംരക്ഷിച്ചത്. ഇതോടെ ഭരണ-പ്രതിപക്ഷ കക്ഷികളുടെ സ്പോൺസർ ഒരേയാൾ തന്നെയാണെന്ന് വ്യക്തമായി. ഒത്തുതീർപ്പ് രാഷ്ട്രീയത്തിനുള്ള തിരിച്ചടി ചെങ്ങന്നൂരിൽ തുടങ്ങുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. കവിത സജീവനെ അനുസ്മരിച്ചു മാന്നാർ: സി.പി.എം തൃപ്പെരുന്തുറ ലോക്കൽ കമ്മിറ്റി അംഗവും ജനാധിപത്യ മഹിള അസോസിയേഷൻ മാന്നാർ ഏരിയ കമ്മിറ്റി അംഗവും മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻറുമായിരുന്ന കവിത സജീവെൻറ രണ്ടാമത് ചരമ വാർഷികം ആചരിച്ചു. സി.പി.എം തൃപ്പെരുന്തുറ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനക്ക് ശേഷം വീട്ടുവളപ്പിൽ നടന്ന അനുസ്മരണ സമ്മേളനം പാർട്ടി ഏരിയ കമ്മിറ്റി അംഗം കെ. നാരായണപിള്ള ഉദ്ഘാടനം ചെയ്തു. എം.കെ. പുരുഷോത്തമദാസ് അധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി ഡി. ഫിലേന്ദ്രൻ, എം.എം. തോമസ്, കെ.കെ. മനോഹരൻ, ആർ. രതീഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.