എൻജിനീയറിങ് വിദ്യാഭ്യാസ നിലവാരം ഉയരണം -മുഖ്യമന്ത്രി ചേർത്തല: വലിയ വിഭാഗം എൻജിനീയറിങ് ബിരുദധാരികൾ ആധുനിക തൊഴിൽ കമ്പോളത്തിൽനിന്ന് പുറത്താക്കപ്പെടുന്നത് ഗൗരവത്തോടെ കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഐ.എച്ച്.ആർ.ഡി കോളജ് ഓഫ് എൻജിനീയറിങ് ചേർത്തലക്കുവേണ്ടി നബാർഡിെൻറ ധനസഹായത്തോടെ നിർമിച്ച അക്കാദമി ബ്ലോക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൻജിനീയറിങ് മേഖലയുടെ വിദ്യാഭ്യാസ, പഠന നിലവാരം ഉയർത്തേണ്ടതുണ്ട്. അക്കാദമികതലത്തിൽ ആധുനികരീതികൾ അവലംബിച്ചിട്ടുണ്ട്. സാങ്കേതിക മുന്നേറ്റത്തിനൊപ്പം പാഠ്യപദ്ധതികളും പരിഷ്‌കരിക്കപ്പെടേണ്ടതുണ്ട്. എൻജിനീയറിങ് മേഖലയിൽ ഓരോവർഷവും 8.8 ലക്ഷം വിദ്യാർഥികൾ പഠനം പൂർത്തിയാക്കുമ്പോൾ അതിൽ മൂന്നുലക്ഷം പേർക്കാണ് തൊഴിൽ ലഭിക്കുന്നത്. മറ്റുള്ളവർ തൊഴിൽ മേഖലയിൽനിന്ന് തള്ളപ്പെടുന്നത് എന്തുകൊണ്ടെന്ന് ചിന്തിക്കണം. മനുഷ്യവിഭവശേഷി വികസനം മികച്ച വിദ്യാഭ്യാസത്തിലൂടെയെ സാധ്യമാകൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി പി. തിലോത്തമൻ അധ്യക്ഷത വഹിച്ചു. എ.എം. ആരിഫ് എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാൽ, ഐ.എച്ച്.ആർ.ഡി ഡയറക്ടർ ഡോ. പി. സുരേഷ്‌കുമാർ, ഡോ. സി.പി. ഗിരിജവല്ലഭൻ, ജില്ല പഞ്ചായത്ത് അംഗം സിന്ധു ബിനു, തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് നിർമല ശെൽവരാജ്, ചേന്നംപള്ളിപ്പുറം പഞ്ചായത്ത് പ്രസിഡൻറ് പി.ആർ. ഹരിക്കുട്ടൻ, തൈക്കാട്ടുശേരി ബ്ലോക്ക് അംഗം പി.ഡി. സബീഷ്, ചേന്നംപള്ളിപ്പുറം പഞ്ചായത്ത് അംഗം മിനിമോൾ സുരേന്ദ്രൻ, കയർ കോർപറേഷൻ ചെയർമാൻ ആർ. നാസർ, എൻജിനീയറിങ് കോളജ് പ്രിൻസിപ്പൽ ഡോ. എം.ജി. മിനി എന്നിവർ സംസാരിച്ചു. 4.43 കോടി ചെലവഴിച്ചാണ് പുതിയ കെട്ടിടം നിർമിച്ചത്. ആദ്യ ജല ആംബുലൻസ് ഉദ്ഘാടനം ചെയ്തു പൂച്ചാക്കൽ: സംസ്ഥാന ജലഗതാഗത വകുപ്പ് പുറത്തിറക്കുന്ന അഞ്ച് ജല ആംബുലൻസിൽ ആദ്യത്തേത് മുഖ്യമന്ത്രി പാണാവള്ളിയിൽ ഉദ്ഘാടനം ചെയ്തു. 22 പേർക്ക് ഇരിക്കാൻ സൗകര്യമുള്ള ഈ ആംബുലൻസ് ബോട്ടിൽ മൂന്ന് ജീവനക്കാരുമുണ്ട്. പ്രഥമശുശ്രൂഷ നൽകുന്നതിൽ പരിശീലനം ലഭിച്ചവരാണ് ജീവനക്കാർ. സാധാരണ ആംബുലൻസിൽ ലഭ്യമായ ജീവൻരക്ഷ ഉപാധികൾ എല്ലാം ഒരുക്കിയിട്ടുണ്ട്. ഓക്‌സിജൻ സിലിണ്ടർ, നെബുലൈസർ, മാസ്‌ക്, ഫസ്റ്റ് എയിഡ് കിറ്റ് തുടങ്ങിയവ ബോട്ടിൽ ക്രമീകരിച്ചിട്ടുണ്ട്. പെരുമ്പളം നിവാസികൾക്കും മറ്റ് സ്വകാര്യവാഹന സൗകര്യം ഇല്ലാത്തവർക്കും അത്യാവശ്യഘട്ടങ്ങളിൽ ബോട്ടിെൻറ സഹായം തേടാം. 24 മണിക്കൂറും ജല ആംബുലൻസിെൻറ സേവനം ലഭിക്കും. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന നവ്ഗതി മറൈൻ ഡിസൈൻ ആൻഡ് കൺസ്ട്രക്ഷൻസ് ആണ് ആംബുലൻസ് രൂപകൽപന ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.