ആലപ്പുഴ: കുട്ടനാട്ടിലും പരിസരപ്രദേശങ്ങളിലും താറാവുകള്‍ക്ക് അടിക്കടിയുണ്ടാകുന്ന രോഗങ്ങള്‍ സംബന്ധിച്ച് വിദഗ്ധ സമിതിയെ നിയോഗിച്ച് പഠനം നടത്തി പ്രശ്നത്തിന് ശാശ്വതപരിഹാരം കാണണമെന്ന് ഒാള്‍ കേരള പൗള്‍ട്രി ഫെഡറേഷന്‍ ആവശ്യപ്പെട്ടു. വിദൂരദേശത്തുനിന്നുള്ള ദേശാടനപ്പക്ഷികളുടെ ഇടത്താവളം കൂടിയായ കുട്ടനാട്ടില്‍ പക്ഷി നിരീക്ഷണകേന്ദ്രവും രോഗനിര്‍ണയത്തിനുള്ള അടിസ്ഥാനസൗകര്യവും ഒരുക്കാമെന്ന 2015ലെ പ്രഖ്യാപനം നടപ്പാക്കാന്‍ സര്‍ക്കാര്‍ തയാറാകണം. കഷ്ടനഷ്ടങ്ങള്‍ നേരിടുന്ന താറാവുകര്‍ഷകരെ സഹായിക്കാന്‍ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും സംസ്ഥാന പ്രസിഡൻറ് എം. താജുദ്ദീനും സെക്രട്ടറി എസ്.കെ. നസീറും ട്രഷറര്‍ ആര്‍. രവീന്ദ്രനും പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കുടിവെള്ള വിതരണത്തിന് ദർഘാസ് ക്ഷണിച്ചു ആലപ്പുഴ: അമ്പലപ്പുഴ താലൂക്കിലെ വിവിധ വില്ലേജുകളിൽ കുടിവെള്ള വിതരണം നടത്തുന്നതിന് വാഹന ഉടമകളിൽനിന്ന് ദർഘാസ് ക്ഷണിച്ചു. ഇൗ മാസം 16ന് രാവിലെ 11ന് മുമ്പ് കാര്യാലയത്തിൽ ദർഘാസ് ലഭിക്കണം. അന്നേ ദിവസം വൈകീട്ട് നാലിന് തുറക്കും. വിശദവിവരത്തിന് ഓഫിസുമായി ബന്ധപ്പെടണം. ഫോൺ: 0477 2253771. മാവേലിക്കര താലൂക്കിലെ വിവിധ പഞ്ചായത്തുകളിൽ കുടിവെള്ള വിതരണം നടത്തുന്നതിന് വാഹന ഉടമകളിൽനിന്ന് ദർഘാസ് ക്ഷണിച്ചു. ഇൗ മാസം 17ന് രാവിലെ 11ന് മുമ്പ് ദർഘാസ് കാര്യാലയത്തിൽ ലഭിക്കണം. അന്നേദിവസം വൈകീട്ട് മൂന്നിന് തുറക്കും. ഫോൺ: 0479 2302216. പരിശീലന ക്ലാസ് ആലപ്പുഴ: തദ്ദേശ ഭരണസ്ഥാപനങ്ങളുടെ 2018-19 വാർഷിക പദ്ധതിയുമായി ബന്ധപ്പെട്ട പ്രോജക്ടുകളുടെ പരിശോധനയും അംഗീകാരവും സംബന്ധിച്ച പരിശീലനം 13ന് രാവിലെ 10ന് ജില്ല ആസൂത്രണസമിതി കോൺഫറൻസ് ഹാളിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.