കൊച്ചി: കുട്ടികൾക്കുള്ള ചോക്ലറ്റുകളും മറ്റ് ഭക്ഷ്യവസ്തുക്കളും കാലാവധി കഴിഞ്ഞശേഷം രണ്ടാമത് പാക്ക് ചെയ്തു വിപണിയിലെത്തിച്ച സംഭവത്തില്‍ ബാലാവകാശ കമീഷന്‍ സ്വമേധയാ കേെസടുത്തു. നെട്ടൂര്‍ പി.ഡബ്ല്യൂ.ഡി റോഡില്‍ മഹാദേവ ക്ഷേത്രത്തിന് സമീപം പ്രവര്‍ത്തിക്കുന്ന കാര്‍വര്‍ എന്ന ഗോഡൗണിലാണ് കഴിഞ്ഞദിവസം കാലാവധി കഴിഞ്ഞ നിരവധി ചോക്ലറ്റ് ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്തിയത്. കമീഷന്‍ അംഗം തിങ്കളാഴ്ച നെട്ടൂരിലുള്ള ഗോഡൗണിലെത്തി പരിശോധന നടത്തും. ആറു വര്‍ഷമായി തമിഴ്‌നാട് സ്വദേശികള്‍ വാടകെക്കടുത്ത് ഗോഡൗണായി ഉപയോഗിച്ചു വരുകയായിരുന്നു. ഫുഡ് സേഫ്റ്റി ഓഫിസര്‍ ഷണ്മുഖെൻറ നേതൃത്വത്തിലെത്തിയ ഉദ്യോഗസ്ഥർ ഗോഡൗണ്‍ പരിശോധിച്ചു. പനങ്ങാട് പൊലീസിെൻറ സാന്നിധ്യത്തില്‍ ഗോഡൗണ്‍ പൂട്ടി സീല്‍ െവക്കുകയായിരുന്നു. പല കമ്പനികളുടെയും ഉല്‍പന്നങ്ങളായ ചോക്ലറ്റ്, ആട്ട, മൈദ, മില്‍ക്കോസ്, വിവിധയിനം ഓയിലുകള്‍, പുട്ടുപൊടി തുടങ്ങിയ ഭക്ഷ്യവസ്തുക്കളാണ് ഇവിടെനിന്നും വിതരണം നടത്തുന്നത്. കാലാവധി കഴിഞ്ഞ ഉല്‍പന്നങ്ങള്‍ ഗോഡൗണിലെത്തിച്ച് വീണ്ടും പുതിയ പാക്കറ്റില്‍ നിറച്ച് വീണ്ടും വിപണിയിലെത്തിക്കുന്നതായി രഹസ്യവിവരം കിട്ടിയതിെൻറ അടിസ്ഥാനത്തിലാണ് നടപടി. നഗരസഭ അധ്യക്ഷ സുനില സി.ബിയുടെ നേതൃത്വത്തില്‍ നാട്ടുകാരാണ് സ്ഥലത്തെത്തി പാക്കിങ് നിര്‍ത്തിവെപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.