പള്ളുരുത്തി: വെള്ളിയാഴ്ച പുലർച്ച ഒന്നരയോടെയുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ കുമ്പളങ്ങി കല്ലഞ്ചേരി കായലിലെ അഞ്ച് ചീനവലകൾ തകർന്നു. ആലുംപറമ്പിൽ ലാലൻ ആൻറണി, വാകപ്പാടത്ത് ജോസി യേശുദാസ്, ആൻറണി, ആലുംപറമ്പിൽ ബെന്നി, ജെയ്സൺ എന്നിവരുടെ ചീനവലകളാണ് തകർന്നത്. ആഞ്ഞടിച്ച കാറ്റിൽ ചീനവലയും തൊഴിലാളികൾ വിശ്രമിക്കുന്ന മാടവും തകർന്നു. ചീനവലയുടെ സമീപത്ത് കെട്ടിയ വള്ളം കായലിൽ മുങ്ങി. ഏകദേശം 15 മിനിറ്റോളം ചുഴലിക്കാറ്റ് നീണ്ടുനിന്നെന്നും ഇത്തരത്തിലൊരു കാറ്റ് ആദ്യമായാണ് കാണുന്നതെന്നും തൊഴിലാളികൾ പറയുന്നു. വലയും ചീനവലയുടെ കഴുക്കോലും തകർന്നിട്ടുണ്ട്. ഏകദേശം മൂന്നു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി ചീനവല ഉടമയും തൊഴിലാളിയുമായ ജെയ്സൻ പറഞ്ഞു. ചിത്രം: er5 rain തകർന്നു വീണ ചീനവല
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.