ലോകാരോഗ്യദിനാചരണത്തിൽ ചിത്രം വരച്ച് ബോധവത്കരണം

കൊച്ചി: ലോകാരോഗ്യ ദിനാചരണത്തി​െൻറ ഭാഗമായി ചിത്രംവരച്ച് ബോധവത്കരണം. ജനറൽ ആശുപത്രിയിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) കൊച്ചി ശാഖ, ജില്ല മെഡിക്കൽ ഓഫിസ്, നാഷനൽ ഹെൽത്ത് മിഷൻ എന്നിവ സംയുക്തമായി നടത്തിയ ദിനാചരണത്തിലാണ് കലാകാരന്മാർ ചിത്രംവരച്ചത്. ഈ വർഷത്തെ ലോകാരോഗ്യ ദിന സന്ദേശമായ 'സാര്‍വത്രിക ആരോഗ്യ പരിരക്ഷ, എല്ലാവര്‍ക്കും എല്ലായിടത്തും ആരോഗ്യം' ബോധവത്കരണമായിരുന്നു ചിത്രരചനയുടെ ലക്ഷ്യം. അനൂപ് രാധാകൃഷ്ണൻ, ശശി കെ. വാര്യർ, ഡോ. സുനിൽ മൂത്തേടത്ത്, ഡോ. കെ.ജെ. വേണുഗോപാൽ, മനോജ് മത്താശ്ശേരിൽ, അരുൺരാജ്, ടി. ബിജു, എസ്. ശ്രീജിത്ത്, പി. ശരത്ത് എന്നിവർക്കൊപ്പം ആശുപത്രിയിലെത്തിയ പള്ളുരുത്തി സ്വദേശി അമീർ പരിപാടിയിൽ ആകൃഷ്ടനായി ചിത്രകാരന്മാർക്കൊപ്പം കൂടുകയായിരുന്നു. 11 ചിത്രങ്ങളാണ് തത്സമയം വരച്ചത്. നല്ല ആരോഗ്യ ശീലങ്ങൾ, വ്യായാമം, ആരോഗ്യ പരിരക്ഷ, ‍യഥാസമയം ചികിത്സയുടെ ആവശ്യകത, നല്ല ഭൂമി നല്ല ആരോഗ്യം തുടങ്ങിയ വിഷയങ്ങൾ ചിത്രങ്ങളിൽ നിറഞ്ഞു. ഇവ ഒരു മാസം ആശുപത്രിയിൽ പ്രദർശിപ്പിക്കും. നഴ്‌സിങ് സ്‌കൂള്‍ വിദ്യാർഥികളും ഡി.സി ബുക്‌സും ചേര്‍ന്ന് പോസ്റ്റർ പ്രദര്‍ശനവും ഒരുക്കിയിരുന്നു. ഹൈബി ഈഡന്‍ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡോ. എം.ഐ. ജുനൈദ് റഹ്മാന്‍ ലോകാരോഗ്യ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡോ. എ. അനിത അധ്യക്ഷത വഹിച്ചു. ഡോ. വര്‍ഗീസ് ചെറിയാന്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ. എം. ഹനീഷ്, ഡോ. ആശ കെ. ജോണ്‍, ഡോ. വി. മധു, ഡോ. പി.ജെ. സിറിയക്, ഡോ. മോഹന്‍ദാസ്, കാര്‍ട്ടൂണിസ്റ്റ് അനൂപ് രാധാകൃഷ്ണന്‍, ഡാര്‍ളി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.