ആലുവ: തിങ്കളാഴ്ചത്തെ ദലിത് യതായി എസ്.പി എ.വി. ജോർജ് അറിയിച്ചു. സമാധാനം ഉറപ്പാക്കാനും അതിക്രമങ്ങളും പൊതുമുതല്‍ നശീകരണവും തടയാൻ ഹൈകോടതി നിര്‍ദേശപ്രകാരം എല്ലാ മുന്‍ കരുതലുകളും നടത്തും. വാഹനഗതാഗതം തടസ്സപ്പെടുത്തുകയോ കടകള്‍ അടപ്പിക്കുകയോ ജോലിക്കെത്തുന്നവരെ ഭീഷണിപ്പെടുത്തുകയോ തടയുകയോ ചെയ്താൽ നടപടി സ്വീകരിക്കും. കെ.എസ്.ആര്‍.ടി.സി വാഹനങ്ങള്‍ക്കും സ്വകാര്യ വാഹനങ്ങള്‍ക്കും സംരക്ഷണം നല്‍കും. കോടതികള്‍, ഓഫിസുകള്‍, മറ്റ് പൊതുസ്‌ഥാപനങ്ങള്‍ തുടങ്ങിയവ സുഗമമായി പ്രവര്‍ത്തിപ്പിക്കാൻ സംരക്ഷണം നല്‍കും. രാത്രി മുതല്‍ പട്രോളിങ്, പിക്കറ്റിങ് എന്നിവ ഏര്‍പ്പെടുത്തും. ഹര്‍ത്താല്‍ അവസാനിക്കുന്നതുവരെ ഉച്ചഭാഷിണി ഉപയോഗം അനുവദിക്കില്ല. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാൻ ഇൻറലിജന്‍സ് ഉൾപ്പെടെ പൊലീസിെൻറ എല്ലാ വിഭാഗങ്ങളും രംഗത്തുണ്ടാകുമെന്ന് ജില്ല പൊലീസ് മേധാവി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.