നിയന്ത്രണംവിട്ട കാറിടിച്ച് ബൈക്ക് യാത്രികന് പരിക്ക്

മൂവാറ്റുപുഴ: നിയന്ത്രണംവിട്ട കാര്‍ ബൈക്ക് ഇടിച്ചുതെറിപ്പിച്ച ശേഷം വൈദ്യുതി പോസ്്റ്റിലിടിച്ചു നിന്നു. ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. ആവോലി ഏനാനല്ലൂര്‍ ചിറങ്ങരവീട്ടില്‍ രഞ്ജിത്തിനാണ് (36) പരിക്കേറ്റത്. ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച പുലര്‍ച്ച 5.30ഓടെ മൂവാറ്റുപുഴ-തൊടുപുഴ റോഡില്‍ ചിറപ്പടിക്ക് സമീപമാണ് അപകടം. നിയന്ത്രണംവിട്ട കാര്‍ ആനിക്കാട് സ​െൻറ് സെബാസ്റ്റ്യന്‍ പള്ളിക്ക് എതിര്‍വശത്തെ വൈദ്യുതി പോസ്റ്റും ഇടിച്ചുതകര്‍ത്ത് റോഡി​െൻറ സംരക്ഷണഭിത്തി തകര്‍ത്താണ് നിന്നത്. യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. തൃക്കളത്തൂര്‍ സ്വദേശിയായ എല്‍ദോ ബേബിയുടെ കാറാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തെ തുടര്‍ന്ന് തൊടുപുഴ റോഡിൽ ഗതാഗതം സ്തംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.