കുപ്പിവെള്ളത്തി​െൻറ വില കുറച്ചിട്ടും വ്യാപാരികൾ അംഗീകരിക്കുന്നി​ല്ലെന്ന്​ ഉൽപാദകർ

ആലപ്പുഴ: കുപ്പിവെള്ളത്തി​െൻറ വില 12 രൂപയാക്കിയിട്ടും ലാഭത്തി​െൻറ പേരുപറഞ്ഞ് ഒരു വിഭാഗം വ്യാപാരികൾ വിലകുറച്ച് വിൽക്കാൻ തയാറാകുന്നില്ലെന്ന് കേരള ബോട്ടിൽഡ് വാട്ടർ മാനുഫാക്ചറേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി വി. സോമൻപിള്ള വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇക്കാരണത്താലാണ് പലയിടത്തും കുപ്പിവെള്ളത്തിന് 20 രൂപ നൽകേണ്ടി വരുന്നത്. അസോസിയേഷൻ ജനറൽബോഡിയാണ് വില കുറക്കാൻ തീരുമാനിച്ചത്. 75 ശതമാനംപേരും അന്ന് തീരുമാനത്തെ അനുകൂലിച്ചു. സർക്കാർ തങ്ങളെ പിന്തുണച്ചിട്ടും വിലയുടെ കാര്യത്തിൽ ചിലർ ഇപ്പോഴും പിടിവാശി തുടരുകയാണ്. ഇൗ സാഹചര്യത്തിൽ കുപ്പിവെള്ളത്തിന് ബില്ലിങ് സമ്പ്രദായം ഏർപ്പെടുത്തണമെന്ന് സർക്കാറിനോട് ആവശ്യപ്പെടും. നികുതി വരുമാനം വഴി ലാഭം ഉണ്ടാക്കാനാണ് ഈ മാർഗം. നിലവിൽ അസോസിയേഷനുകീഴിൽ നൂറിലധികം കമ്പനികൾ ഉണ്ട്. ഇവരെല്ലാം ഒറ്റക്കെട്ടായാണ് പ്രവർത്തിക്കുന്നത്. കുപ്പിവെള്ളത്തിന് വില കുറക്കാത്തതി​െൻറ പേരിൽ അസോസിയേഷനാണ് ചീത്തപ്പേര് ഉണ്ടാകുന്നത്. ബി.ഐ.എസ് നിബന്ധനകൾപ്രകാരം ഗുണനിലവാരത്തി​െൻറ കാര്യത്തിൽ ഒട്ടും വിട്ടുവീഴ്ചയില്ലാതെയാണ് അസോസിയേഷൻ കുപ്പിവെള്ളം തയാറാക്കുന്നത്. വാർത്തസമ്മേളനത്തിൽ എക്സിക്യൂട്ടിവ് അംഗങ്ങളായ ജിമ്മി വർഗീസ്, ബാബു കുര്യൻ, വൈസ് പ്രസിഡൻറ് പ്രസാദ് ജയിംസ് എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.