മട്ടാഞ്ചേരി: പുതിയ വെണ്ടുരുത്തി വിക്രാന്ത് പാലത്തിൽ മണ്ണുമാന്തി കപ്പലിടിച്ച സംഭവത്തിൽ കപ്പൽ കമ്പനിക്കെതിരെയും കപ്പിത്താനെതിരെയും കേസെടുത്തു. പൊതുമരാമത്ത് വകുപ്പിെൻറ പരാതിയെതുടർന്ന് ഹാർബർ പൊലീസാണ് കേസെടുത്തിരിക്കുന്നത്. പാലത്തിൽ കപ്പൽ പലതവണ ഇടിക്കുന്നതായി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോ ദൃശ്യങ്ങൾ വ്യക്തമാക്കുന്നുണ്ട്. അപകടമുണ്ടാക്കിയതിനുശേഷം കൊച്ചിൻ പോർട്ടിനെയോ പൊലീസിനെയോ കപ്പൽ അധികൃതർ വിവരം അറിയിച്ചിരുന്നില്ല. പോർട്ടിെൻറ പരിധിയിൽ എതെങ്കിലും തരത്തിലുള്ള അപകടം ഉണ്ടായാൽ പോർട്ടിെൻറ കൺട്രോൾ റൂമിൽ അറിയിക്കണമെന്നാണ് നിയമമെങ്കിലും കപ്പൽ അധികൃതർ വിവരം അറിയിച്ചിരുന്നില്ല. ബുധനാഴ്ച ഉച്ചക്ക് 12ഓടെയാണ് കായലിൽ ഡ്രെഡ്ജിങ് ജോലി നടത്തിയിരുന്ന 'ത്രിദേവ് പ്രേം' എന്ന മണ്ണുമാന്തി കപ്പൽ പാലത്തിെൻറ തേവര ഭാഗത്തുനിന്നുള്ള ഏഴാമത്തെ തൂണിൽ ഇടിച്ചത്. യന്ത്രം തകരാറിലായി നിയന്ത്രണം വിട്ട് ഒഴുകിയതിനെ തുടർന്നായിരുന്നു അപകടം. ഇടിച്ച കപ്പൽ പിന്നീട് നാവികസേനയുടെ ടഗ്ഗുകൾ എത്തി വലിച്ചു നീക്കിയിരുന്നു. നാവികസേനക്കുവേണ്ടി കരാറടിസ്ഥാനത്തിൽ ജോലിക്കെടുത്തിരുന്നതാണ് മണ്ണുമാന്തി കപ്പൽ. മുംബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കമ്പനിയുടേതാണ് കപ്പൽ. അപകടത്തെ തുടർന്ന് വ്യാഴാഴ്ച പൊതുമരാമത്ത് വകുപ്പ് അധികൃതർ നടത്തിയ പരിശോധനയിൽ പാലത്തിെൻറ പൈൽ ക്യാപ് കോർണറിൽ കോൺക്രീറ്റ് പൊട്ടിയതായി കണ്ടെത്തിയിരുന്നു. കൂടുതൽ സൂക്ഷ്മമായ പരിശോധനകൾ വരും ദിവസങ്ങളിൽ നടത്തേണ്ടതുണ്ട്. ഇതിനായി നേവിയുടെ സഹായം തേടിയിട്ടുണ്ട്. നേവിയുടെ അനുമതി ലഭിച്ചാൽ പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.