സർവകലാശാലാ വാർത്തകൾ ബി.എസ്‌സി പരീക്ഷ

തിരുവനന്തപുരം: ഏപ്രില്‍ 12ന് തുടങ്ങുന്ന അവസാന വര്‍ഷ ബി.എസ്‌സി മാത്തമാറ്റിക്‌സ് മെയിന്‍ (ആന്വല്‍ സ്‌കീം സപ്ലിമ​െൻററി) പരീക്ഷക്ക് തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളജും കൊല്ലം എസ്.എന്‍ കോളജും പരീക്ഷാകേന്ദ്രങ്ങളായിരിക്കും. ബി.ഫാം ഫലം 2017 നവംബറില്‍ നടത്തിയ ഒന്നാം വര്‍ഷ ബി.ഫാം സപ്ലിമ​െൻററി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനക്കും പുനര്‍മൂല്യനിര്‍ണയത്തിനും ഏപ്രില്‍ 25 വരെ അപേക്ഷിക്കാം. ബി.ടെക് പരീക്ഷ മേയില്‍ നടത്തുന്ന ആറാം സെമസ്റ്റര്‍ ബി.ടെക് (2008 സ്‌കീം) സപ്ലിമ​െൻററി പരീക്ഷക്ക് പിഴ കൂടാതെ, ഏപ്രില്‍ 12, ഏഴാം സെമസ്റ്റര്‍ (2008 സ്‌കീം) പരീക്ഷക്ക് പിഴ കൂടാതെ ഏപ്രില്‍ 16 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. 2007 അഡ്മിഷന്‍ ട്രാന്‍സിറ്ററി വിദ്യാർഥികളും മേഴ്‌സിചാന്‍സില്‍ പരീക്ഷ എഴുതുന്ന വിദ്യാർഥികളും സര്‍വകലാശാലയില്‍ നേരിട്ട് അപേക്ഷിക്കണം. വിവരങ്ങള്‍ വെബ്‌സൈറ്റില്‍ (www.keralauniversity.ac.in). ട്യൂഷന്‍ ഫീസ് വിദൂരവിദ്യാഭ്യാസ കേന്ദ്രം നടത്തുന്ന യു.ജി/പി.ജി കോഴ്‌സുകളുടെ രണ്ടാം സെമസ്റ്റര്‍ ട്യൂഷന്‍ ഫീസ് അടയ്‌ക്കേണ്ട അവസാന തീയതി (പിഴകൂടാതെ ഏപ്രില്‍ 10, 50 രൂപ പിഴയോടെ ഏപ്രില്‍ 21) നീട്ടി. എം.എ, എം.എസ്‌സി ഫലം 2017 ജൂലൈയില്‍ നടന്ന നാലാം സെമസ്റ്റര്‍ എം.എ ഫിലോസഫി, എം.എസ്‌സി സുവോളജി, ഹോംസയന്‍സ്, എന്‍വയണ്‍മ​െൻറല്‍ സയന്‍സ്, പരീക്ഷകളുടെ ഫലം വെബ്‌സൈറ്റില്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.