രാജ്യത്തെ ഏറ്റവും മികച്ച നടൻ നരേന്ദ്ര മോദി -മുകേഷ് എം.എൽ.എ ചെങ്ങന്നൂർ: അഭിനയ മികവുകൊണ്ട് രാജ്യംകണ്ട ഏറ്റവും വലിയ മഹാനടനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എന്ന് മുകേഷ് എം.എൽ.എ. ആദിവാസി ജനവിഭാഗങ്ങൾ അടക്കം സാധാരണക്കാരെ മുന്നിലിരുത്തി അവർക്കുവേണ്ടി നടപ്പാക്കാൻ കഴിയാത്ത നിരവധി വാഗ്ദാനങ്ങൾ പ്രഖ്യാപിക്കുന്നതിലൂടെ നടത്തുന്ന അഭിനയ മികവാണ് മോദിയെ ഏറ്റവും നല്ല നടനാക്കുന്നത്. ചെങ്ങന്നൂരിലെ വിവിധ കുടുംബ കൂട്ടായ്മകളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ലോകോത്തര നിലവാരമുള്ള അനേകം നടന്മാരുണ്ട്. അവരെ കവച്ചുെവക്കുന്ന അഭിനയമാണ് മോദി നടത്തുന്നത്. കെ.കെ. രാമചന്ദ്രൻ നായർ തുടങ്ങിവെച്ച പദ്ധതികളുടെ പൂർത്തീകരണത്തിന് എൽ.ഡി.എഫ് വിജയം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. പരിപാടികൾ ഇന്ന് ചാരുംമൂട് കരിമുളക്കൽ ജങ്ഷൻ: സെൻറ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ചിന് നേരെയുണ്ടായ സംഘ്പരിവാർ ആക്രമണത്തിൽ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ് നേതൃത്വത്തിൽ ബഹുജന സംഗമം -വൈകു. 5.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.