സ്വകാര്യ ബസിൽ യാത്രക്കാര​​െൻറ മരണം: മനുഷ്യാവകാശ കമീഷൻ റിപ്പോർട്ട് തേടി

കൊച്ചി: യഥാസമയം ആശുപത്രിയിലെത്തിക്കാതിരുന്നതിനാൽ സ്വകാര്യ ബസില്‍ യാത്രക്കാരൻ മരിച്ച സംഭവത്തിൽ അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാൻ ജില്ല പൊലീസ് മേധാവിക്ക് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ നിർദേശം. ബസ് ജീവനക്കാരുടെ നടപടി കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് ആക്ടിങ് അധ്യക്ഷന്‍ പി. മോഹനദാസ് പറഞ്ഞു. ജീവനക്കാര്‍ നിയമപരമായ ബാധ്യത നിറവേറ്റാതിരുന്നതുമൂലമാണ് യാത്രക്കാരനായ വയനാട് സ്വദേശി ലക്ഷ്മണന്‍ മരിച്ചത്. ബസിലെ യാത്രക്കാരനാണെന്ന പരിഗണനയെങ്കിലും നല്‍കണമായിരുന്നു. യാത്രക്കാരന് സുഖമില്ലാതായ സ്ഥലത്തിന് സമീപത്തായിരുന്നു എറണാകുളം സിറ്റി ആശുപത്രി. യാത്രക്കാര്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടാല്‍ ആശുപത്രിയിലെത്തിക്കേണ്ട ധാര്‍മിക ബാധ്യത ബസ് ജീവനക്കാര്‍ക്കുണ്ട്. യാത്രക്കാരന് പ്രഥമശുശ്രൂഷ നല്‍കണമെന്ന ഉത്തരവാദിത്തം ലൈസന്‍സുള്ള കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കുമുണ്ടെന്നും കമീഷൻ ചൂണ്ടിക്കാട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.