സീറോ മലബാർ സഭയിൽ രണ്ടു മെത്രാന്മാരുടെ സ്​ഥാനാരോഹണത്തിന്​ ഒരുക്കമായി

കൊച്ചി: സീറോ മലബാർ സഭയിൽ രണ്ടു പുതിയ മെത്രാന്മാരുടെ സ്ഥാനാരോഹണത്തിന് ഒരുക്കം പൂർത്തിയായി. ഇടുക്കി രൂപതയുടെ രണ്ടാമത്തെ മെത്രാനായി മാർ ജോൺ നെല്ലിക്കുന്നേൽ വ്യാഴാഴ്ച അഭിഷിക്തനാകും. സാഗർ (മധ്യപ്രദേശ്) രൂപത മെത്രാനായി മാർ ജെയിംസ് അത്തിക്കളം ഏപ്രിൽ 17നും സ്ഥാനമേൽക്കും. മേജർ ആർച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിലാണ് മെത്രാഭിഷേക ശുശ്രൂഷകൾ. ഇടുക്കി രൂപതയുടെ വാഴത്തോപ്പ് സ​െൻറ് ജോർജ് കത്തീഡ്രലിൽ ഉച്ചക്ക് 1.30ന് ശുശ്രൂഷകൾ തുടങ്ങും. ബിഷപ്പുമാരായ മാർ മാത്യു ആനിക്കുഴിക്കാട്ടിൽ, മാർ ജോർജ് മഠത്തിക്കണ്ടത്തിൽ എന്നിവർ സഹകാർമികരാകും. കെ.സി.ബി.സി പ്രസിഡൻറ് ആർച്ബിഷപ് ഡോ. എം. സൂസപാക്യം വചനസന്ദേശം നൽകും. മാർ മാത്യൂ ആനിക്കുഴിക്കാട്ടിലി​െൻറ പിൻഗാമിയായാണ് മാർ ജോൺ നെല്ലിക്കുന്നേൽ ചുമതല ഏൽക്കുന്നത്. 17ന് രാവിലെ 9.30ന് സാഗർ സ​െൻറ് തെരേസാസ് കത്തീഡ്രലിലാണ് മാർ ജെയിംസ് അത്തിക്കളത്തി​െൻറ മെത്രാഭിഷേക ശുശ്രൂഷ. ആർച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, ബിഷപ് മാർ ആൻറണി ചിറയത്ത് എന്നിവർ സഹകാർമികരാകും. ബിഷപ് മാർ ആൻറണി ചിറയത്തി​െൻറ പിൻഗാമിയായാണ് എം.എസ്.ടി സമൂഹാംഗമായ മാർ അത്തിക്കളം നിയോഗമേറ്റെടുക്കുന്നത്. രണ്ടുപേർ കൂടി അഭിഷിക്തരാകുന്നതോടെ സീറോ മലബാർ സഭയിലെ മെത്രാന്മാരുടെ എണ്ണം 64 ആകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.