വിനോദ നികുതി നീക്കം സിനിമ മേഖലയെ തകര്‍ക്കും -ഫിലിം ചേംബർ കൊച്ചി: ചരക്ക് സേവന നികുതി പ്രാബല്യത്തിൽ വന്നതോടെ ഇല്ലാതായ വിനോദ നികുതി പുനഃസ്ഥാപിക്കാനുള്ള നീക്കം മലയാള സിനിമ വ്യവസായത്തെ തകര്‍ക്കുമെന്ന് കേരള ഫിലിം ചേംബര്‍. ജി.എസ്.ടിക്കുപുറമേ വിനോദ നികുതികൂടി നൽകേണ്ട തമിഴ്‌നാട്ടില്‍ രണ്ടുമാസമായി സിനിമ മേഖല നിശ്ചലമാണെന്നും ചേംബർ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. വിനോദ നികുതി പിരിക്കാനുള്ള അവകാശം പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി കൊച്ചി കോര്‍പറേഷന്‍ സര്‍ക്കാറിനെ സമീപിച്ചതിന് പിന്നാലെയാണ് ചേംബറിെൻറ വാർത്തസമ്മേളനം. ജി.എസ്.ടി വന്നതോടെ 100 രൂപയില്‍ താഴെയുള്ള ടിക്കറ്റിന് 18 ശതമാനവും അതിന് മുകളിലുള്ളതിന് 28 ശതമാനവുമാണ് നികുതി. ജി.എസ്.ടിക്കുമുമ്പ് ഇത് 25 ശതമാനമായിരുന്നു. വിനോദ നികുതി പിരിക്കാൻ അനുവദിക്കണമെന്ന തദ്ദേശ സ്ഥാപനങ്ങളുടെ ആവശ്യം അംഗീകരിച്ചാല്‍ ഇരട്ട നികുതി ഈടാക്കുന്ന അവസ്ഥയുണ്ടാകും. ജി.എസ്.ടി വ്യവസ്ഥയുടെ ലംഘനമാണിത്. വിനോദ നികുതി പുനഃസ്ഥാപിക്കാനുള്ള നീക്കത്തെ എതിർക്കുമെന്നും അവർ പറഞ്ഞു. ചേംബർ പ്രസിഡൻറ് കെ. വിജയകുമാര്‍, സെക്രട്ടറി സാഗ അപ്പച്ചന്‍, ഡിസ്ട്രിബ്യൂട്ടേഴ്‌സ്, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുകളെ പ്രതിനിധീകരിച്ച് സിയാദ് കോക്കര്‍, ഫിലിം എക്സിബിറ്റേഴ്സ് യുനൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരളയെ പ്രതിനിധീകരിച്ച് സുരേഷ് ബാലാജി, സാജു ജോണി, എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡൻറ് മോഹന്‍ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.