കെ.പി.എ.സി; ജനകീയ നാടകത്തിന് കരുത്ത് നൽകിയ കൂട്ടായ്മ കേരള പീപ്പിൾസ് ആർട്സ് ക്ലബ് എന്ന് പറഞ്ഞാൽ മലയാളിക്ക് അത്ര സുപരിചിതമല്ല. എന്നാൽ, ഇതിെൻറ ചുരുക്കെഴുത്തായ കെ.പി.എ.സി എന്ന് പറഞ്ഞാൽ അറിയാത്തവർ കുറവായിരിക്കും. സാമൂഹിക അനാചാരങ്ങളും അസമത്വങ്ങളും കൊടികുത്തിവാഴുന്ന കാലത്ത് മാനവിക ബോധം വളർത്തുന്ന സന്ദേശമുള്ള നാടകങ്ങളുമായാണ് കെ.പി.എ.സി പിറവിയെടുക്കുന്നത്. നാടക കലക്ക് രാഷ്ട്രീയ-സാമൂഹിക മാനങ്ങൾ സമ്മാനിച്ചതിലൂടെ ഒരു പൊളിച്ചെഴുത്ത് തന്നെ നാടകകലയിൽ ഇൗ സംഘം കൊണ്ടുവന്നു. ഏഴ് പതിറ്റാണ്ട് മുമ്പ് ഏറ്റെടുത്ത ദൗത്യം ലക്ഷ്യം കൈവിടാതെ നയിക്കാൻ ഇൗ ജനകീയ നാടക സമിതിക്ക് കഴിഞ്ഞു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ കേരളത്തിെൻറ സംഘശക്തിയാക്കുന്നതിൽ ഇൗ നാടക പ്രസ്ഥാനം നിർണായക പങ്കുവഹിച്ചു. നാടിെൻറ രാഷ്ട്രീയ ചരിത്രത്തെ ത്രസിപ്പിച്ച 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' ആറര പതിറ്റാണ്ടിനിപ്പുറവും നിറഞ്ഞ സദസ്സിൽ അവതരിപ്പിക്കുന്നത് നാടകത്തിെൻറയും കെ.പി.എ.സിയുടെയും പ്രസക്തിയാണ് വിളിച്ചോതുന്നത്. ഒളിവിലിരുന്ന കാലത്ത് 'സോമൻ' എന്ന തൂലികനാമത്തിലാണ് തോപ്പിൽഭാസി നാടകം എഴുതിയത്. ഉത്സവപ്പറമ്പുകളിൽ അരങ്ങ് തകർത്താടിയ കെ.പി.എ.സി നാടകങ്ങൾ നൽകിയ സന്ദേശം ജനം നെഞ്ചേറ്റിയതാണ് കമ്യൂണിസ്റ്റ് പാർട്ടിക്ക് സാധാരണക്കാരിൽ വേരോട്ടം നൽകിയത്. നേതാക്കളുടെ പ്രസംഗങ്ങളെക്കാളും സ്റ്റഡി ക്ലാസുകളെക്കാളും നൂറിരട്ടി ശക്തിയാണ് ഒാരോ നാടകങ്ങളും പ്രകടിപ്പിച്ചത്. നാടകം കണ്ട് മടങ്ങിയ പലരും പരമുപിള്ളയെ പോലെ ആ ചെെങ്കാടി മാറോട് ചേർത്തുപിടിച്ചു. ഉത്സവപ്പറമ്പുകളിൽനിന്ന് അപ്രത്യക്ഷമായി തുടങ്ങിയതോടെ നാടക പ്രതാപത്തിന് മങ്ങലേറ്റുവെങ്കിലും കാലാനുസൃതമായ മാറ്റങ്ങളിലൂടെ പിടിച്ചുനിൽക്കാൻ കെ.പി.എ.സിക്ക് കഴിഞ്ഞു. 1950ൽ 'എെൻറ മകനാണ് ശരി' എന്ന നാടകത്തിലൂടെ പിറവിയെടുത്തു. ഒ.എൻ.വി. കുറുപ്പ്, അഡ്വ. ജി. ജനാർദനക്കുറുപ്പ്, അഡ്വ. രാജാമണി, സി. നാരായണപിള്ള എന്നിവരായിരുന്നു അണിയറക്കാർ. ജനാർദന കുറുപ്പായിരുന്നു ആദ്യ പ്രസിഡൻറ്. 'നിങ്ങളെെന്ന കമ്യൂണിസ്റ്റാക്കി' നാടകത്തിലൂടെ തോപ്പിൽ ഭാസിയും കെ.പി.എ.സിയുടെ ഭാഗമായി മാറി. ഒറ്റ നാടകത്തിലെ വിപ്ലവ സമിതിയെ കേരളം നെഞ്ചോട് ചേർത്തു. പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നില്ല. 1953 ഡിസംബർ എട്ടിന് ചവറയിൽ 'നിങ്ങളെെന്ന കമ്യൂണിസ്റ്റാക്കി' എന്ന നാടകം ആദ്യമായി അവതരിപ്പിച്ചു. മുൻ എം.എൽ.എമാരായ കാമ്പിശ്ശേരി കരുണാകരനും രാജേഗാപാൽ നായരും പ്രധാന നടൻമാർ. നാടകത്തിലെ 'പൊന്നരിവാൾ അമ്പിളിയിൽ കണ്ണെറിയുന്നോളേ...' എന്ന പാട്ട് അന്നത്തെ സൂപ്പർഹിറ്റായിരുന്നു. വശ്യമായ ഗ്രാമീണ സൗന്ദര്യവും നാടോടി ഭാഷയും സമന്വയമായ സംഭാഷണങ്ങളും നാടക ഗാനങ്ങളും സാധാരണക്കാരെ വല്ലാതെ ആകർഷിച്ചു. ഒരു ദിവസം കിളച്ചില്ലെങ്കിൽ മേലും കൈയും കഴക്കുന്ന, മരച്ചീനി പ്രധാന ആഹാരമായ, ഉടുപ്പ് ധരിക്കാത്ത ഒാണാട്ടുകരയിലെ കുന്താലിക്കാരുടെ ജീവിതം വിപ്ലവകരമായി കലയിലേക്ക് ആവിഷ്കരിച്ചപ്പോഴാണ് 'നിങ്ങളെെന്ന കമ്യൂണിസ്റ്റാക്കി' പിറന്നത്. കലയും ജീവിതവും സമന്വയിപ്പിച്ച കെ.പി.എ.സി നാടകങ്ങളിലൂടെ ഇരുളാണ്ട നാടക കലക്ക് നൂതനമായ പൊൻവെളിച്ചമാണ് വിതറിയത്. 55 നാടകങ്ങളാണ് ഇതിനോടകം അവതരിപ്പിച്ചത്. പ്രശസ്തമായ അശ്വമേധം, മൂലധനം, തുലാഭാരം, ഭഗവാൻ കാലുമാറുന്നു, ൈകയും തലയും പുറത്തിടരുത് തുടങ്ങി 18 എണ്ണത്തിെൻറ രചനയും സംവിധാനവും തോപ്പിൽ ഭാസി നിർവഹിച്ചു. കെ.പി.എ.സിയുടെ 30 നാടകങ്ങൾക്കായി 140ഒാളം പാട്ടുകൾ രചിച്ച ഒ.എൻ.വി 12 തവണ മികച്ച നാടക ഗാനങ്ങൾക്കുള്ള അവാർഡ് നേടി. 16 നാടകങ്ങൾക്ക് വയലാർ രാമവർമയും ഗാനങ്ങൾ രചിച്ചു. നിങ്ങളെെന്ന കമ്യൂണിസ്റ്റാക്കി, അശ്വമേധം, മുടിയനായ പുത്രൻ തുടങ്ങിയ നാടകങ്ങളിൽ പലതും സിനിമകളായി. ഇതിൽ രണ്ട് സിനിമ കെ.പി.എ.സി നിർവഹിച്ചു. ഇതിൽ ഏണിപ്പടികൾ തോപ്പിൽ ഭാസിയും നീലക്കണ്ണുകൾ നടൻ മധുവും സംവിധാനം ചെയ്തു. കെ.പി.എ.സി ലളിത, കെ.പി. ഉമ്മർ, കെ.പി.എ.സി സണ്ണി, ഒടുവിൽ ഉണ്ണികൃഷ്ണൻ, സായ്കുമാർ, പ്രേമചന്ദ്രൻ, അടൂർ ഭവാനി, അടൂർ പങ്കജം തുടങ്ങി നിരവധി നടീനടന്മാർ കെ.പി.എ.സിയിലൂടെ സിനിമ താരങ്ങളായി. കുട്ടികളുടെ നാടകക്കളരി, നൃത്തവിദ്യാലയം, സംഗീത സ്കൂൾ, കൾചറൽ ഫോറം, ഫിലിം സൊസൈറ്റി എന്നിവയിലൂടെ ഒാണാട്ടുകരയിലെ സജീവ സാംസ്കാരിക കേന്ദ്രമായി മുന്നോട്ടുപോകുന്നു. മുടങ്ങാതെയുള്ള 'പഞ്ചരാത്രം' ശ്രദ്ധേയമാണ്. ചലച്ചിത്രമേളയും പ്രതിമാസ സാംസ്കാരിക പരിപാടികളും കെ.പി.എ.സിയെ വേറിട്ട് നിർത്തുന്നു. ചിൽഡ്രൻസ് തിയറ്ററിലൂടെ ഏഴ് നാടകങ്ങൾ പുറത്തുവന്നു. ഇൗഡിപ്പസാണ് ഒടുവിലത്തെ നാടകം. കൂടാതെ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി, ൻറപ്പുപ്പാക്കൊരാനേണ്ടാർന്ന്, സീതായനം, നീലക്കുയിൽ എന്നീ നാടകങ്ങളും അവതരിപ്പിച്ചുവരുന്നു. കെ.ഇ. ഇസ്മായിൽ പ്രസിഡൻറും അഡ്വ. എ. ഷാജഹാൻ സെക്രട്ടറിയുമായ കമ്മിറ്റിയാണ് നയിക്കുന്നത്. -വാഹിദ് കറ്റാനം ചിത്രവിവരണം എ.പി 102 -തോപ്പിൽ ഭാസി എ.പി 103 -'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി'യിലെ രംഗം എ.പി 104 -േദശീയപാതേയാരത്തെ കെ.പി.എ.സി ആസ്ഥാനം എ.പി 105 -തോപ്പിൽഭാസി, കാമ്പിശ്ശേരി കരുണാകരൻ, വയലാർ രാമവർമ എ.പി 106 -'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി'യുടെ ഉദ്ഘാടന നോട്ടീസ് ചിത്രം: ബി.എം. ഇർഷാദ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.