വെട്ടിക്കോട്​ ചാൽ വൃത്തിയാക്കൽ പുരോഗമിക്കുന്നു

ചാരുംമൂട്: സി.സി.ടി.വി കാമറ നിരീക്ഷണത്തിൽ വെട്ടിക്കോട്ചാൽ ടൂറിസം പദ്ധതിക്കായുള്ള ചാൽ വൃത്തിയാക്കൽ ജോലികൾ പുരോഗമിക്കുന്നു. ചാലി​െൻറ രണ്ട് ഭാഗങ്ങളിലായി രണ്ട് കാമറകളാണ് കഴിഞ്ഞ ദിവസം സ്ഥാപിച്ചത്. വൃത്തിഹീനമായി കിടന്ന ചാലിൽനിന്നും ചെളി നീക്കംചെയ്ത് വൃത്തിയാക്കുന്ന ജോലികളാണ് ഇപ്പോൾ നടന്നുവരുന്നത്. ജോലി നിരീക്ഷിക്കുന്നതിനും നീക്കം ചെയ്യുന്ന െചളി പുറത്തേക്ക് കൊണ്ടുപോകാതിരിക്കാനുമാണ് കാമറ സ്ഥാപിച്ചത്. കായംകുളം-പുനലൂർ റോഡിന് സമീപത്തായി സ്ഥിതി ചെയ്യുന്ന വെട്ടിക്കോട്ചാൽ പ്രദേശത്തെ പ്രധാന ജലസ്രോതസ്സുകളിൽ ഒന്നാണ്. ഇവിടെ ടൂറിസം കേന്ദ്രമായി ഉയർത്തിയാൽ വൻ വികസന സാധ്യതകൾ ഉണ്ടാകുമെന്ന അഭിപ്രായം ശക്തമായിരുന്നു. തുടർന്നാണ് വെട്ടിക്കോട്ചാൽ ടൂറിസം പദ്ധതിക്ക് 1.4 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചത്. ടൂറിസം വകുപ്പ് ഒരു കോടിയും തദ്ദേശസ്ഥാപനങ്ങൾ 40 ലക്ഷവുമാണ് പദ്ധതിക്ക് ചെലവഴിക്കുന്നത്. തദ്ദേശസ്ഥാപനങ്ങളുടെ വിഹിതം ഉപയോഗിച്ചുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ആദ്യഘട്ടമെന്ന നിലയിൽ ജലസംഭരണിയുടെ നവീകരണമാണ് ലക്ഷ്യമിടുന്നത്. ഇതി​െൻറ ഭാഗമായി ചാലിന് ചുറ്റും സംരക്ഷണ മതിലും നിർമിക്കും. രണ്ടാംഘട്ടമായി ടൂറിസം വകുപ്പി​െൻറ നേതൃത്വത്തിൽ വിവിധ നിർമാണ പ്രവർത്തനങ്ങളും നടത്തും. ജലസംഭരണിക്ക് ചുറ്റും നടപ്പാത, കുട്ടികളുടെ പാർക്ക്, വിശ്രമകേന്ദ്രം, വിളക്കുകൾ, ടോയ്െലറ്റ് ബ്ലോക്ക്, ടൂറിസം ഇൻഫർമേഷൻ സ​െൻറർ തുടങ്ങിയവയാണ് പദ്ധതിയുടെ ഭാഗമായി നിർമിക്കുക. ചുനക്കര പഞ്ചായത്തി​െൻറ അധീനതയിലുള്ള ചാൽ വർഷങ്ങളായി മാലിന്യവാഹിനിയായി കിടക്കുകയായിരുന്നു. ചാലിലെ രാസമാലിന്യം നിറഞ്ഞ ജലം സമീപമുള്ള കുടിവെള്ള സ്രോത സ്സുകളെ പോലും മലിനമാക്കുന്നതായി വർഷങ്ങൾക്കു മുമ്പ് നടന്ന പഠനത്തിൽ വ്യക്തമായിരുന്നു. 'മുതിർന്നവർക്കൊപ്പം' പരിപാടി ചെങ്ങന്നൂർ: ബുധനൂർ സാന്ത്വനം െറസിഡൻറ്സ് അസോസിയേഷ​െൻറ ആഭിമുഖ്യത്തിൽ 'മുതിർന്നവർക്കൊപ്പം' പരിപാടി നടത്തി. ബുധനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എ. ശ്രീലത ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡൻറ് സോളമൻ ജോസഫ് അധ്യക്ഷത വഹിച്ചു. ഡോ. എം.എൻ. രഘുനാഥ് മുഖ്യപ്രഭാഷണം നടത്തി. സി.കെ. ഹരിഹരൻപിള്ള, എം.എൻ. രാഘവൻ, റാണി ജയകുമാർ, രക്ഷാധികാരി ബിജു നെടിയപ്പള്ളി, രാജു, ലത മോഹൻ, കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു. പരിപാടികൾ ഇന്ന് മണ്ണഞ്ചേരി പടിഞ്ഞാറെ മഹല്ല് ആപ്പൂർ മുഹ്യിദ്ദീൻ ജുമാമസ്ജിദ് അങ്കണം: സ്വലാത്ത് വാർഷിക ദുആ സമ്മേളനം -രാത്രി 8.00 കുറ്റിയില്‍ ജങ്ഷനിലെ പയനിയര്‍ അക്കാദമി: കുരട്ടിശ്ശേരി വി.എസ്.എസ് 36ാം നമ്പര്‍ ശാഖ പൊതുയോഗം -രാവിലെ 9.30
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.