ഏകദിന പരിശീലനം സംഘടിപ്പിച്ചു

ആലപ്പുഴ: ജില്ലയിലെ ബാലസഭ റിസോഴ്‌സ് പേഴ്‌സൻമാര്‍ (ആര്‍.പി), സി.ഡി.എസ് തലത്തിെല സാമൂഹിക സുരക്ഷ കണ്‍വീനര്‍മാര്‍ എന്നിവര്‍ക്ക് ഏകദിന പരിശീലനം നടത്തി. സ്‌കൂള്‍ അവധിയോടനുബന്ധിച്ച് ജില്ലയിലെ ഒരോ വാര്‍ഡിലും ബാലസഭകള്‍ ആരംഭിക്കും. ഇതി​െൻറ ഭാഗമായി 1358ബാലസഭ പുതുതായി ജില്ലയില്‍ രൂപവത്കരിക്കും. സ്‌കൂള്‍ അവധിക്കാലത്തോടനുബന്ധിച്ച് കുട്ടികളുടെ കലാകായിക- വിദ്യാഭ്യാസപരമായ കഴിവുകളെ പരിപോഷിപ്പിക്കുന്നതിന് വിവിധ പരിപാടികളും ബാലസഭ തലങ്ങളില്‍ സംഘടിപ്പിക്കും. 15 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കാണ് ബാലസഭകളില്‍ അംഗത്വം നല്‍കുന്നത്. ജില്ലതലത്തില്‍ ബലസഭ അംഗങ്ങളായ കുട്ടികളെ മാത്രം അണിനിരത്തി നാടക കളരിയും രൂപവത്കരിക്കും. ജില്ലതലത്തില്‍ നടത്തിയ ഏകദിന പരിശീലന ക്യാമ്പില്‍ ജില്ലയിലെ 79 സി.ഡി.എസില്‍നിന്ന് നൂറ്റമ്പതോളം പേർ പങ്കെടുത്തു. കുടുംബശ്രീ ജില്ല മിഷന്‍ കോഓഡിനേറ്റര്‍ സുജ ഈപ്പന്‍ ഉദ്ഘാടനം ചെയ്തു. എ.ഡി.എം.സി കെ.ബി. അജയകുമാര്‍ അധ്യക്ഷത വഹിച്ചു. എസ്. ജതീന്ദ്രന്‍, പ്രസാദ് ദാസ്, ബിജു ബാലകൃഷ്ണന്‍, ലളിതാമ്മ എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. ഡി.പി.എം രേഷ്മ രവി, ബ്ലോക്ക് കോഓഡിനേറ്റര്‍മാരായ സി.വി. അരുണ്‍, ലിനി തോമസ്, ടി. ശ്രീദേവി എന്നിവര്‍ സംസാരിച്ചു. ആദരിച്ചു ആലപ്പുഴ: മുതിർന്ന മാധ്യമപ്രവർത്തകൻ എ. ഷൗക്കത്തിനെ വേൾഡ് ഡ്രമാറ്റിക് സ്റ്റഡി സ​െൻറർ ആൻഡ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് 2018ലെ മാധ്യമപ്രതിഭ പുരസ്കാരം നൽകി ആദരിച്ചു. മാധ്യമപ്രവർത്തനത്തിൽ അരനൂറ്റാണ്ടിലേറെ പിന്നിട്ട എ. ഷൗക്കത്ത് ത​െൻറ പത്രപ്രവർത്തന ജീവിതത്തിൽ ഒേട്ടറെ ശ്രദ്ധേയ വാർത്തകളിലൂടെ കടന്നുപോയിട്ടുണ്ട്്. ചലച്ചിത്ര സംവിധായകൻ പോൾസൺ പുരസ്കാരവും സർട്ടിഫിക്കറ്റും നൽകി. വേൾഡ് ഡ്രമാറ്റിക് സ്റ്റഡി സ​െൻറർ ഡയറക്ടർ ആര്യാട് ഭാർഗവൻ അധ്യക്ഷത വഹിച്ചു. 1965ൽ മാധ്യമപ്രവർത്തനം ആരംഭിച്ച എ. ഷൗക്കത്ത് 28 വർഷത്തോളമായി സതേൺ സ്റ്റാർ ദിനപത്രത്തി​െൻറ ജില്ല പ്രതിനിധിയാണ്. വിവിധ മേഖലകളിലെ സംഘടനകളുടെയും വ്യക്തികളുടെയും പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്്. സീനിയർ ജേണലിസ്റ്റ് യൂനിയൻ ജില്ല സെക്രട്ടറിയുമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.