മാറാടി -പെരുവംമൂഴി ബൈപാസ് യാഥാർഥ്യമാകുന്നു മൂവാറ്റുപുഴ: മാറാടി -പെരുവംമൂഴി ബൈപാസ് പൂര്‍ത്തീകരണത്തിനായി 2.50 കോടി രൂപ അനുവദിച്ചതായി എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു. ഈസ്റ്റ് മാറാടി പള്ളിക്കവലയില്‍നിന്ന് ആരംഭിച്ച് മാറാടി പഞ്ചായത്ത് ഓഫിസ് ജങ്ഷന്‍ വരെയുള്ള ഭാഗത്തെ റോഡ് നവീകരണത്തിനാണ് പൊതുമരാമത്ത് വകുപ്പ് പണം അനുവദിച്ചത്. ഇതോടെ മാറാടി-പെരുവംമൂഴി ബൈപാസ് നിർമാണം പൂര്‍ത്തിയാകുമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു. റോഡിെൻറ ബാക്കിയുള്ള ഭാഗത്ത് ടാറിങ് പൂര്‍ത്തീകരിച്ചിട്ടും രണ്ട് കിലോമീറ്ററോളം തകര്‍ന്നുകിടക്കുന്നതിനാല്‍ ബൈപാസിെൻറ പ്രയോജനം ലഭിച്ചിരുന്നില്ല. അഞ്ച് കിലോമീറ്ററോളം റോഡാണ് ബി.എം ബി.സി നിലവാരത്തില്‍ പൂര്‍ത്തിയാക്കിയത്. മേളക്കുന്നില്‍ ഒരു വ്യക്തിയുടെ 12 സെൻറ് സര്‍ക്കാര്‍ ഏറ്റെടുത്ത് റോഡിെൻറ വളവ് നിവര്‍ത്താനാണ് എസ്റ്റിമേറ്റ് തയാറാക്കിയിരുന്നത്. എന്നാല്‍, ഇദ്ദേഹത്തിന് ആറര സെൻറ് തിരികെ നൽകുകയും പട്ടയം ലഭ്യമാക്കുകയും ചെയ്തു. ഈ ഭാഗം വരെ റോഡ് നിർമാണവും പൂര്‍ത്തിയാക്കി. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ 10 മീറ്റര്‍ വീതിയില്‍ ബി.എം ബി.സി നിലവാരത്തില്‍ ടാറിങ് തുടങ്ങുമെന്ന് എം.എല്‍.എ പറഞ്ഞു. എം.സി റോഡിലെ ഈസ്റ്റ് മാറാടി പള്ളിക്കവലയില്‍നിന്ന് ആരംഭിച്ച് മൂവാറ്റുപുഴ-പിറവം റോഡ് മുറിച്ചുകടന്ന് കായനാട് കവല വഴി പെരുവംമൂഴിയില്‍ എത്തുന്നതാണ് നിര്‍ദിഷ്ട ബൈപാസ്. തദ്ദേശവാസികള്‍ പലയിടത്തും സ്ഥലം സൗജന്യമായി നല്‍കിയതോടെ ഭൂമി ഏറ്റെടുക്കാൻ സര്‍ക്കാറിന് വലിയ സാമ്പത്തിക ബാധ്യത നേരിട്ടിരുന്നില്ല. ബൈപാസ് പൂര്‍ത്തിയാകുന്നതോടെ കോട്ടയം, പാലാ, കൂത്താട്ടുകുളം ഭാഗങ്ങളില്‍നിന്നുള്ളവര്‍ക്ക് മൂവാറ്റുപുഴ നഗരത്തില്‍ വരാതെ ഏഴ് കിലോമീറ്റര്‍ ദൂരക്കുറവില്‍ എറണാകുളം, നെടുമ്പാശ്ശേരി തുടങ്ങിയ സ്ഥലങ്ങളില്‍ എത്താന്‍ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.