പ്രതീക്ഷയോടെ പൈനാപ്പിൾ മേഖല

മൂവാറ്റുപുഴ: ശമ്പളം കൊടുക്കാനാകാതെ അടച്ചുപൂട്ടൽ ഭീഷണിയിലായിരുന്ന വാഴക്കുളം അഗ്രോ ആൻഡ് ഫ്രൂട്ട്‌സ് േപ്രാസസിങ് കമ്പനിക്ക് സര്‍ക്കാർ ധനസഹായം അനുവദിച്ചതോടെ പൈനാപ്പിൾ മേഖല പ്രതീക്ഷയിൽ. രാജ്യത്തെ ഏറ്റവും വലിയ പൈനാപ്പിൾ ഉൽപാദന- വിപണന കേന്ദ്രമായ വാഴക്കുളം മേഖലയിലെ കൃഷി പ്രോത്സാഹിപ്പിക്കാനും മൂല്യവർധിത ഉൽപന്നങ്ങളുണ്ടാക്കി വിപണിയിലെത്തിക്കാനുമാണ് 1995ൽ കമ്പനി ആരംഭിച്ചത്. അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരൻ മുൻകൈയെടുത്ത് യൂറോപ്യൻ സാമ്പത്തിക സഹായത്തോടെയാണ് കമ്പനി തുടങ്ങിയത്. പൈനാപ്പിൾ കർഷകരും വ്യാപാരികളും അടക്കമുള്ളവർക്ക് 49 ശതമാനം ഓഹരിയുണ്ടായിരുന്നു. 2013ൽ സർക്കാർ ഏറ്റെടുത്തതോടെ ശനിദശയും ആരംഭിച്ചു. 'ജൈവ്' അടക്കം പഴച്ചാറുകൾ വിപണിയിലിറക്കി നല്ല നിലയിൽ പ്രവർത്തിക്കുന്നതിനിടെയാണ് ഏറ്റെടുക്കൽ നടന്നത്. തുടർന്ന് ഉൽപാദനം നിലക്കുകയും തൊഴിലാളികൾക്ക് ശമ്പളം വരെ നൽകാനാകാതെ അടച്ചുപൂട്ടലിനടുത്ത് ്എത്തുകയുമായിരുന്നു. കമ്പനി പ്രവർത്തനമാരംഭിക്കുന്നതോടെ പൈനാപ്പിളി​െൻറ വിലത്തകർച്ച ഒരു പരിധി വരെ ഒഴിവാക്കാനാകുമെന്ന പ്രതീക്ഷയിലാണ് കർഷകർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.