മൂവാറ്റുപുഴ: റോഡ് നവീകരണത്തിന് ഫണ്ട് അനുവദിച്ച് ആറുമാസം പിന്നിട്ടിട്ടും നിർമാണമാരംഭിച്ചില്ല. നഗരത്തിലെ എവറസ്റ്റ് ജങ്ഷന്‍--കാവുംങ്കര മാര്‍ക്കറ്റ് ബസ് സ്റ്റാൻഡ് റോഡ് നവീകരണത്തിന് പൊതുമരാമത്ത് വകുപ്പില്‍നിന്നും ഒരു കോടി രൂപയാണ് അനുവദിച്ചത്. ബി.എം ബി.സി നിലവാരത്തിൽ ടാര്‍ചെയ്യുന്നതിനും വശങ്ങളിലെ ഓട നവീകരിക്കുന്നതിനുമാണ് ഫണ്ട് അനുവദിച്ചത്. കോതമംഗലം-മൂവാറ്റുപുഴ റോഡിലെ എവറസ്റ്റ് ജങ്ഷനില്‍നിന്നും ആരംഭിച്ച് കാവുംങ്കര മാര്‍ക്കറ്റ് ബസ് സ്റ്റാൻഡ് വരെയുള്ള അര കിലോമീറ്റർ ഭാഗമാണ് നവീകരിക്കേണ്ടത്. ഇത്രയും ഭാഗം റോഡ് പൊതുമരാമത്ത് വകുപ്പിനു കീഴിലാണ്. നഗരത്തിലെ മറ്റു റോഡുകളെല്ലാം കഴിഞ്ഞ സർക്കാറിെൻറ കാലത്ത് നവീകരിച്ചെങ്കിലും ഈ റോഡ് മാത്രം അവഗണിക്കപ്പെട്ടു. മൂവാറ്റുപുഴ നഗരത്തിലെ ഏറെ പഴക്കമുള്ള റോഡുകളിലൊന്നാണിത്. ഈ റോഡിെൻറ ഓരത്തായിരുന്നു നേരേത്ത മാർക്കറ്റ് പ്രവർത്തിച്ചിരുന്നത്. വൺവെയായി ഉപയോഗിക്കുന്ന പാത നവീകരിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. സമീപ റോഡുകളെല്ലാം ഉന്നത നിലവാരത്തില്‍ നിർമാണം പൂര്‍ത്തിയാക്കിയിട്ടും ഈ റോഡിെൻറ നവീകരണം അനന്തമായി നീളുകയായിരുന്നു. റോഡരികിലെ ഓടകൾ തകർന്നിട്ട് നാളുകളായി. ശോച്യാവസ്ഥയിലായ പാതയിൽ ഗതാഗതക്കുരുക്കും രൂക്ഷമാണ്. ഗതാഗത പ്രശ്നങ്ങൾ രൂക്ഷമായതോടെ മാധ്യമം വാർത്ത നൽകിയിരുന്നു. ഇതേതുടർന്നാണ് നവീകരണത്തിന് ഫണ്ട് അനുവദിച്ചത്. കോതമംഗലം ഭാഗത്ത്നിന്നും വരുന്ന വലിയ വാഹനങ്ങളും ബസുകളും ഇതുവഴിയാണ് മൂവാറ്റുപുഴ നഗരത്തിലേക്ക് എത്തുന്നത്. കൂടാതെ തൊടുപുഴ, പിറവം ഭാഗത്ത്നിന്നും വരുന്ന സ്വകാര്യ ബസുകള്‍ കാവുംങ്കര ബസ് സ്റ്റാൻഡില്‍നിന്നും മൂവാറ്റുപുഴ നഗരത്തിലേക്ക് പ്രവേശിക്കുന്നതും ഈ റോഡിലൂടെയാണ്. റോഡ് നവീകരണം വേഗത്തിൽ പൂർത്തിയാക്കി ഗതാഗതക്കുരുക്കും അപകടങ്ങളും ഒഴിവാക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.