കെ-ടെറ്റ് പരീക്ഷാർഥികളുടെ സർട്ടിഫിക്കറ്റുകൾ പരിശോധിക്കും ആലുവ: വിദ്യാഭ്യാസ ജില്ല ഓഫിസിനുകീഴിൽ ആഗസ്‌റ്റിൽ കെ-ടെറ്റ് പരീക്ഷ വിജയിച്ച പരീക്ഷാർഥികളുടെ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ ഒക്ടോബർ നാലുമുതൽ ഏഴുവരെ പരിശോധിക്കും. ആലുവ ഡി.ഇ.ഒ ഓഫിസിൽ രാവിലെ 11 മുതൽ വൈകീട്ട് നാലുവരെയാണ് പരിശോധന. വിജയിച്ച പരീക്ഷാർഥികൾ എസ്.എസ്.എൽ.സി, പ്രീ-ഡിഗ്രി / പ്ലസ് ടു, ഡിഗ്രി, ബി.എഡ് / ടി.ടി.സി എന്നിവയുടെ മാർക്ക് ലിസ്‌റ്റ്, സർട്ടിഫിക്കറ്റ്, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഹാൾടിക്കറ്റ്, റിസൽറ്റ് ഷീറ്റ്, മാർക്ക് ഇളവിന് അർഹതയുണ്ടെങ്കിൽ സാക്ഷ്യപത്രം എന്നിവ സഹിതം പരിശോധനക്ക് ഹാജരാകണമെന്ന് ഡി.ഇ.ഒ ടി.വത്സലകുമാരി അറിയിച്ചു. ഒന്നാം കാറ്റഗറിക്കാർ ഒക്ടോബർ നാലിനും രണ്ടാം കാറ്റഗറിക്കാർ അഞ്ച്, ആറ് തീയതികളിലും മൂന്ന്, നാല് കാറ്റഗറിക്കാർ ഏഴിനുമാണ് ഹാജരാകേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.