വസ്തു ബ്രോക്കറുടെ കൊലപാതകം ആസൂത്രിതം; വസ്തു ഇടപാട് സംബന്ധിച്ച വൈരാഗ്യമെന്ന് സൂചന

ചാലക്കുടി: പരിയാരത്ത് വസ്തു ബ്രോക്കറായ രാജീവി​െൻറ കൊലപാതകം ആസൂത്രിതമെന്ന് പൊലീസ്. വസ്തുസംബന്ധമായ തര്‍ക്കം മൂത്ത് ഉണ്ടായ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതേത്ര. കൊല്ലപ്പെട്ട രാജീവും മറ്റൊരു വ്യക്തിയും തമ്മില്‍ നടന്ന വസ്തുസംബന്ധമായ തര്‍ക്കം നേരേത്ത കോടതിയിലെത്തിയിരുന്നു. തർക്കം രൂക്ഷമായതോടെ ഉണ്ടായ വിദ്വേഷത്തെത്തുടർന്നാണ് കൊലപാതകമെന്നാണ് പൊലീസ് നിഗമനം. ഇതിനായി ക്വട്ടേഷന്‍ കൊലപാതകികളെയാണ് നിയോഗിച്ചതെന്ന് കരുതുന്നു. കൃത്യം നടത്താന്‍ ഓട്ടോയിൽ ഇവരെത്തിയതി​െൻറ തെളിവുകളുണ്ട്. ശേഷം ഓട്ടോയില്‍ത്തന്നെ രക്ഷപ്പെട്ടു. കൊല നടക്കുന്ന സമയം മൂന്നുപേരെ സംശയാസ്പദ സാഹചര്യത്തിൽ മഠത്തി​െൻറ പരിസരത്ത് കണ്ടിരുന്നതായി ജാതിക്ക പറിക്കാനെത്തിയ തൊഴിലാളി പൊലീസിനോട് പറഞ്ഞു. ആലുവയിലെ എസ്.ഡി സിസ്റ്റേഴ്‌സി​െൻറ പഴയ മഠം വക കെട്ടിടം ഒരു മാസത്തേക്ക് ആര്‍ക്കോ വാടകക്ക് നല്‍കിയതാണത്രേ. പരിയാരത്തെ പഴയ മഠത്തില്‍ ഇയാള്‍ അബോധാവസ്ഥയില്‍ കിടക്കുന്ന വിവരം കിട്ടിയതിനെ തുടർന്ന് നിരവധി മഠങ്ങളുടെ പറമ്പുകളിൽ ചുറ്റിക്കറങ്ങിയ ശേഷമാണ് പൊലീസ് ഇവിടെയെത്തുന്നത്. പൊലീസ് എത്തും മുമ്പ് കൊലയാളികള്‍ രക്ഷപ്പെട്ടിരുന്നു. ഇയാളെ കൊലപ്പെടുത്തിയശേഷം അവര്‍തന്നെയാണോ വിവരം വിളിച്ചുപറഞ്ഞതെന്ന് പൊലീസ് പരിശോധിച്ചുവരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.