മൂവാറ്റുപുഴ: കേന്ദ്ര സര്‍ക്കാറിെൻറ ജനദ്രോഹ നയങ്ങള്‍ക്കെതിെര സി.പി.ഐ ദേശീയ പ്രക്ഷോഭത്തിെൻറ ഭാഗമായി മൂവാറ്റുപുഴയില്‍ സായാഹ്ന ധര്‍ണ നടത്തി. ജില്ല എക്‌സിക്യൂട്ടിവ് അംഗം കെ. വിജയന്‍പിള്ള ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി പി.കെ. ബാബുരാജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കണ്‍ട്രോള്‍ കമീഷൻ അംഗം ഇ.എ. കുമാരന്‍, അസി. സെക്രട്ടറി ടി.എം. ഹാരിസ്, ജോളി പൊട്ടയ്ക്കല്‍, ഇ.കെ. സുരേഷ്, കെ.എ. സനീര്‍, ടി.ജി. സലീംകുമാര്‍ എന്നിവര്‍ സംസാരിച്ചു. വർധിച്ചുവരുന്ന അഴിമതി തടയുക, നോട്ട് നിരോധനവും ജി.എസ്.ടിയും നടപ്പാക്കിയതുവഴി ജനങ്ങള്‍ക്കുണ്ടായ ദുരിതം അകറ്റുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.