സ്​പെയിനും ബ്രസീലും മൂന്നിന്​ എത്തും; പിന്നാലെ കൊറിയയും ജർമനിയും

നെടുമ്പാശ്ശേരി: ഫിഫ അണ്ടർ 17 ലോകകപ്പിനുള്ള ടീമുകൾ ഒക്ടോബർ മൂന്നുമുതൽ എത്തിത്തുടങ്ങുമെന്ന് ഫിഫ, കസ്റ്റംസ് അധികൃതർ നെടുമ്പശ്ശേരി വിമാനത്താവളത്തിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സ്പെയിനാണ് ആദ്യമെത്തുന്നത്. മൂന്നിന് പുലർച്ചെയുള്ള ഇത്തിഹാദ് വിമാനത്തിലാണ് ഇവർ എത്തുക. ബ്രസീലും അന്നുതന്നെ എത്തും. കൊറിയ, നൈജീരിയ, ജർമനി, ഗിനിയ ടിമുകളും പിന്നാലെ എത്തും. ടീമുകളെ സ്വീകരിക്കുന്നതിനും കസ്റ്റംസ് നടപടിക്രമങ്ങളും മറ്റും വേഗത്തിലാക്കാനും വിമാനത്താവളത്തിൽ ബന്ധപ്പെട്ട അധികൃതരുടെ യോഗം ചേർന്നു. കസ്റ്റംസ് നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നതിന് അഡീഷനൽ കസ്റ്റംസ് കമീഷണർ എസ്. അനിൽകുമാർ, െഡപ്യൂട്ടി കമീഷണർ ബിജു തോമസ്, അസിസ്റ്റൻറ് കമീഷണർമാരായ മൊയ്തീൻ നൈന, സി. ശിവരാമൻ എന്നിവർക്ക് പ്രത്യേക ചുമതല നൽകി. ഫിഫയുടെ മാനേജറായി ഷീഫർ സലീമിെനയും അസിസ്റ്റൻറായി െഫ്രഡി ഫ്രാൻസിസിെനയും വിമാനത്താവളത്തിലേക്ക് മാത്രമായി നിയമിച്ചു. താരങ്ങളുെടയും മറ്റുള്ളവരുെടയും വിവിധ കാര്യങ്ങൾക്കായി വേറെ മൂന്ന് ഉദ്യോഗസ്ഥരെകൂടി ഫിഫ നിയോഗിച്ചിട്ടുണ്ട്. താരങ്ങളുെടയും കൂടെയെത്തുന്നവരുെടയും കറൻസി മാറ്റിക്കൊടുക്കാൻ പ്രത്യേക കൗണ്ടറുകളുണ്ടാകും. കാർഗോയിലും പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്കും ഏർപ്പെടുത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.