കൊച്ചി: സോളാർ സിറ്റി മാസ്റ്റർ പ്ലാൻ നടപ്പാക്കുന്നതിെൻറ ഭാഗമായി കോർപറേഷെൻറ സെൻറർ ഫോർ ഹെറിറ്റേജ് എൻവയൺമെൻറ് ആൻഡ് ഡെവലപ്മെൻറിെൻറ നേതൃത്വത്തിൽ സ്റ്റോക് ഹോൾഡേഴ്സിെൻറയും സങ്കേതികരംഗത്ത് പ്രവർത്തിക്കുന്ന സംഘടനകളെയും ഉൾപ്പെടുത്തി ശിൽപശാല നടത്തി. മേയർ സൗമിനി ജയിൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സമിതി അധ്യക്ഷ വി.കെ. മിനിമോൾ, മരാമത്ത് സമിതി അധ്യക്ഷൻ പി.എം. ഹാരിസ്, ടാക്സ് അപ്പീൽ സമിതി അധ്യക്ഷൻ കെ.വി.പി. കൃഷ്ണകുമാർ, കൗൺസിലർ ഡേവിഡ് പറമ്പിത്തറ എന്നിവർ പങ്കെടുത്തു. സംഘടന പ്രതിനിധികളായ ആശിഷ്, അശോക് എന്നിവർ വിഷയാവതരണം നടത്തി. സോളാർ സിറ്റി പദ്ധതി സമയബന്ധിതമായി നവീകരിക്കാനും തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.