മട്ടാഞ്ചേരി: ശോച്യാവസ്ഥയിലായ കൊച്ചിന്‍ കോളജ് മൈതാനം നവീകരിക്കാൻ വ്യവസായി എം.എ. യൂസുഫലിയുടെ സഹായം. ഫോര്‍ട്ട്കൊച്ചി ഹോട്ടല്‍ കനിയോണ്‍ ഉദ്ഘാടനം ചെയ്യാൻ കോളജ് മൈതാനത്ത് ഹെലികോപ്ടറില്‍ എത്തിയതായിരുന്നു അദ്ദേഹം. ഇതുസംബന്ധിച്ച വിദ്യാർഥികളുടെ ആവശ്യം എ.എം ഗ്രൂപ് എം.ഡി എ.എം. നൗഷാദ് യൂസുഫലിെയ അറിയിക്കുകയായിരുന്നു. മൈതാനം ചളിനിറഞ്ഞ അവസ്ഥയാണ്. കനത്ത മഴയിൽ വീട് തകർന്നു പള്ളുരുത്തി: കനത്തമഴയിൽ പള്ളുരുത്തി തങ്ങൾനഗർ പൂച്ചമുറിയിലെ പടിഞ്ഞാറെത്തറ വീട്ടിൽ വിധവകളായ രുക്സിയയുെടയും സീനത്തിെൻറയും വീട് തകർന്നു. ബുധനാഴ്ച രാത്രി 9.30ഒാടെയാണ് സംഭവം. വീട്ടിലുള്ളവർ തൽക്ഷണം പുറത്തേക്ക് ഓടിയതിനാൽ രക്ഷപ്പെട്ടു. വീട്ടുപകരണങ്ങൾ നശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.