അമൃതം പൊടി വിതരണത്തിന്‌ എത്തുന്നില്ലെന്ന്‍ പരാതി

കൂത്താട്ടുകുളം: നഗരസഭ പരിധിയില്‍ വരുന്ന അംഗന്‍വാടികളില്‍ . ടി.എച്ച്.ആർ.എസ് പദ്ധതി പ്രകാരം കേരള സര്‍ക്കാറി‍​െൻറ സാമൂഹികനീതി വകുപ്പിലൂടെ സംയോജിത ശിശുവികസന സേവനപദ്ധതി പ്രകാരം ആറ് മാസം മുതൽ മൂന്ന് വയസ്സു വരെയുള്ള കുട്ടികൾക്ക് നൽകുന്ന പോഷക ആഹാരം അമൃതം പൊടി രണ്ട് മാസമായി ലഭിക്കുന്നില്ല. സമീപ പഞ്ചായത്തുകളായ ഇലഞ്ഞി, തിരുമാറാടി, പാലക്കുഴ എന്നിവിടങ്ങളില്‍ കൃത്യമായി വിതരണം നടക്കുന്നു. ഒരു പ്രദേശത്തെ മാത്രം വിതരണത്തില്‍നിന്നും ഒഴിവാക്കി എന്നതാണ് പരാതിക്ക് കാരണം. ജൂണ്‍ 29 ആണ് അവസാനമായി പൊടി വിതരണത്തിന് എത്തിയത് എന്ന്‍ അംഗന്‍വാടി പ്രമോട്ടര്‍മാര്‍ പറയുന്നു. ഒരു കുട്ടിക്ക് ഒരു മാസം മൂന്ന് കിലോ പൊടി വീതമാണ് നല്‍കുന്നത്. അരക്കിലോയാണ് ഒരു പാക്കറ്റ് അമൃതം പൊടി. ഗോതമ്പി‍​െൻറ ലഭ്യതക്കുറവാണ് വിതരണം നിലച്ചതിന് കാരണമായി പറയുന്നത്. കഴിഞ്ഞ ദിവസം നഗരസഭയില്‍ നടന്ന അമൃതം പൊടി പാചക മത്സരത്തിന് ആവശ്യമായ പൊടി അടുത്ത പഞ്ചായത്തില്‍നിന്നും വാങ്ങേണ്ടിവന്നു. ശിശുക്കള്‍ക്കുള്ള പൂരകപോഷക ആഹാരത്തി‍​െൻറ ലഭ്യത ഉറപ്പ് വരുത്തണമെന്ന് മാതാപിതാക്കള്‍ ആവശ്യപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.