ഹരിപ്പാട്: ദേശീയപാതയിൽ താമല്ലാക്കൽ ജങ്ഷനിൽ പടിഞ്ഞാറ് ഭാഗത്തെ റോഡിലെ വെള്ളക്കെട്ട് നാട്ടുകാർക്ക് ദുരിതമായി. റോഡിെൻറ പല ഭാഗങ്ങളിലും ആഴത്തിലുള്ള കുഴിയാണ്. പഴയ ദേശീയപാതയുടെ ഭാഗമായത് കാരണം റോഡ് അധികൃതർ അവഗണിക്കുകയാണ്. ഈ റോഡിൽനിന്നും പടിഞ്ഞാറോട്ട് താമല്ലാക്കൽ -ഇടക്കണമ്പള്ളിൽ ക്ഷേത്രം വരെ റോഡുണ്ട്. നിരവധി വീട്ടുകാർ ഈ പ്രദേശത്ത് താമസിക്കുന്നു. നിത്യേന നിരവധി വാഹനങ്ങളും കാൽനടയാത്രക്കാരും പോകുന്ന റോഡിെൻറ ശോച്യാവസ്ഥ മാസങ്ങളായി തുടരുകയാണ്. മഴയും വെള്ളപ്പൊക്കവും വന്നതോടെ നാട്ടുകാർക്ക് ദുരിതം ഇരട്ടിയായി. റോഡിന് സമീപത്തെ പൊട്ടക്കുളം നാട്ടുകാർക്ക് മറ്റൊരു ദുരിതമാണ്. മാലിന്യവാഹിയായ കുളത്തിൽ കൊതുക് പെരുകുകയാണ്. കെട്ടിടം തകർന്നതിന് നഷ്ടപരിഹാരം നൽകണം മുളക്കുഴ: കാരയ്ക്കാട് പട്ടങ്ങാട് 73ാം നമ്പർ എസ്.എൻ.ഡി.പി ശാഖയുടെ 40 വർഷം പഴക്കമുള്ള ഇരുനിലകെട്ടിടം പൊളിഞ്ഞുവീണ സ്ഥലം കൊടിക്കുന്നിൽ സുരേഷ് എം.പി സന്ദർശിച്ചു. വെള്ളപ്പൊക്ക ദുരന്ത നിവാരണ നിധിയിൽ ഉൾപ്പെടുത്തി എസ്.എൻ.ഡി.പി ശാഖക്ക് അടിയന്തരമായി നഷ്ടപരിഹാരം നൽകണമെന്ന് എം.പി കലക്ടറോട് ആവശ്യപ്പെട്ടു. എം.പിയോടൊപ്പം എസ്.എൻ.ഡി.പി ചെങ്ങന്നൂർ താലൂക്ക് യൂനിയൻ ചെയർമാൻ അനിൽ പി. ശ്രീരംഗം, പ്രവീൺ എൻ. പ്രഭ, ശാഖ പ്രസിഡൻറ് ഗോപിനാഥൻ, യൂനിയൻ സെക്രട്ടറി സുധാകരൻ, പഞ്ചായത്ത് അംഗം ബിന്ദു എന്നിവരും ഉണ്ടായിരുന്നു. പബ്ലിക് ലൈബ്രറിയുടെ സുവർണ ജൂബിലി ചെങ്ങന്നൂർ: പുത്തൻകാവ് പബ്ലിക് ലൈബ്രറിയുടെ സുവർണ ജൂബിലി ആഘോഷം മന്ത്രി മാത്യു ടി. തോമസ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ജോർജ് ജോൺ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ ജോൺ മുളങ്കാട്ടിൽ, മാമ്മൻ ഐപ്പ്, ഇലിപ്പക്കുളം രവീന്ദ്രൻ, പ്രഫ. ജോർജ് ജോസഫ്, സുനിൽ പി. ഉമ്മൻ, എബി അലക്സാണ്ടർ, എബി ചാക്കോ, വത്സമ്മ എബ്രഹാം, ബി. ഷാജ് ലാൽ, കെ.കെ. എബ്രഹാം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.