ഏഷ്യാനെറ്റ് ഒാഫിസ് ആക്രമണം അപലപനീയം -ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം കൊച്ചി: ഏഷ്യാനെറ്റിെൻറ ആലപ്പുഴ ജില്ല ബ്യൂറോ ഒാഫിസ് ആക്രമിച്ച സംഭവം അപലപനീയമാണെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം അഭിപ്രായപ്പെട്ടു. മാധ്യമപ്രവർത്തകർക്കും സ്ഥാപനങ്ങൾക്കും നേരെ ഉണ്ടായിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങൾക്കെതിരെ വലിയ പ്രതിഷേധം രാജ്യെമമ്പാടും ഉയർന്നുവരുേമ്പാഴാണ് കേരളത്തിൽ ഇൗ ആക്രമണം നടന്നത്. സംഭവത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിന് സത്വര നടപടി സ്വീകരിക്കണമെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം സംസ്ഥാനസമിതി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.