ചേർത്തല: കെ.വി.എം ആശുപത്രിക്ക് മുന്നിൽ നഴ്സുമാർ നടത്തുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കാത്തതിൽ പ്രതിഷേധിച്ച് യുനൈറ്റഡ് നഴ്സസ് അസോസിയേഷെൻറ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനവും സമ്മേളനവും നടത്തി. പ്രകടനം ആശുപത്രിക്ക് സമീപം പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന സമ്മേളനം സംസ്ഥാന പ്രസിഡൻറ് ജാസ്മിൻഷാ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് ജിജി ജേക്കബ്, എൻ.എസ്.യു ദേശീയ സെക്രട്ടറി എസ്. ശരത്, എ.ഐ.വൈ.എഫ് ജില്ല സെക്രട്ടറി ടി.ടി. ജിസ്മോൻ, സി.ആർ. നീലകണ്ഠൻ എന്നിവർ സംസാരിച്ചു. സർക്കാർ തീരുമാനിച്ച മിനിമം വേതനം നടപ്പാക്കുക, ഷിഫ്റ്റ് സമ്പ്രദായം ഏർപ്പെടുത്തുക, അകാരണമായി പിരിച്ചുവിട്ടവരെ തിരിച്ചെടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് നഴ്സുമാർ ഒരുമാസമായി സമരം നടത്തിവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.