പത്രപ്രവർത്തക പെൻഷൻ പദ്ധതിയിൽ നാളിതുവരെ അംഗത്വം നേടാത്തതും വിരമിക്കുന്നതിന് 10 വർഷത്തിൽ കുറവ് മാത്രം സേവനകാലയളവുള്ളവരുമായ മാധ്യമപ്രവർത്തകർക്ക് പദ്ധതിയിൽ ചേരാൻ ഒരവസരം കൂടിനൽകുന്നു. വിരമിക്കാൻ 10 വർഷത്തിൽ കുറവ് മാത്രം കാലയളവുള്ള മാധ്യമ പ്രവർത്തകർക്ക് ബന്ധപ്പെട്ട ജില്ല /മേഖല ഐ പി.ആർ.ഡി ഓഫിസുകൾ മുഖേന ഒക്ടോബർ 31 വരെ അപേക്ഷ നൽകാം. അപേക്ഷയോടൊപ്പം നിയമന ഉത്തരവ്, സ്ഥിരപ്പെടുത്തിയ ഉത്തരവ്, അസ്സൽ എംപ്ലോയ്മെൻറ് സർട്ടിഫിക്കറ്റ്, സാലറി സ്ലിപ് ഉൾപ്പെടെയുള്ള രേഖകൾ ഹാജരാക്കണം. അംഗത്വം നേടുന്നവർ സ്ഥിരപ്പെട്ട കാലയളവ് മുതലുള്ള അംശാദായം 15 ശതമാനം പിഴപ്പലിശ സഹിതം അടയ്ക്കണം. വിശദ വിവരം ജില്ല/മേഖല ഐ പി.ആർ.ഡി ഓഫിസുകളിൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.