തകർന്ന ഭാഗം നന്നാക്കാനും നടപടിയില്ല കളമശ്ശേരി: ലക്ഷങ്ങൾ മുടക്കി . റോഡ് ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കാനും അധികൃതർ നടപടിയെടുക്കുന്നില്ല. എം.എസ് ജങ്ങ്ഷന് സമീപം വെള്ളക്കെട്ട് രൂക്ഷമായതോടെയാണ് മാസങ്ങൾക്ക് മുമ്പ് കലുങ്ക് നിർമിച്ചത്. റോഡിന് ഇരുവശവും ഇൻറർലോക്ക് ടൈലും വിരിച്ചിരുന്നു. ബാക്കി ഭാഗം ഉടൻ ടാർ ചെയ്യുമെന്നാണ് അധികൃതർ ഉറപ്പുനൽകിയിരുന്നത്. എന്നാൽ, നാലുമാസം കഴിഞ്ഞിട്ടും ഇതിന് നടപടിയായിട്ടില്ല. കളമശ്ശേരി സബ് സ്റ്റേഷനിൽനിന്ന് കൊച്ചി മെട്രോയുടെ മുട്ടം യാർഡിലേക്ക് റോക്ക്‌വെൽ റോഡിലൂടെയാണ് ഇലക്ട്രിക്കൽ കേബിൾ വലിക്കുന്നത്. ഇതിന് പകരം റോഡ് നന്നാക്കി നൽകാമെന്നായിരുന്നു ധാരണ. ഇതനുസരിച്ച് മെട്രോ കരാറുകാരാണ് കലുങ്ക് നിർമിച്ചതും ടൈൽസ് വിരിച്ചതും. എന്നാൽ, ടാർ ചെയ്യാത്തത് നാട്ടുകാരെ ദുരിതത്തിലാക്കുകയാണ്. ടൈൽസ് ഇട്ട ഭാഗവും റോഡും തമ്മിലുള്ള ഉയര വ്യത്യാസം അപകടങ്ങൾക്കും ഇടയാക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഭിന്നശേഷിക്കാരനായ യുവാവിന് വാഹനത്തിൽനിന്ന് വീണ് പരിക്കേറ്റിരുന്നു. റോഡ് അടിയന്തരമായി നന്നാക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.