കുഴിയിൽ വീണ് പരിക്കേറ്റ അംഗപരിമിതൻ ആശുപത്രിയിൽ

കളമശ്ശേരി: വെള്ളക്കെട്ട് ഒഴിവാക്കാൻ നിർമിച്ച കലുങ്കിലെ കുഴിയിൽ വീണ് അംഗപരിമിതന് പരിക്ക്. കളമശ്ശേരി പള്ളിലാങ്കര മരോട്ടിക്കൽ വീട്ടിൽ അബ്ദുൽ സലാമാണ് (42) പരിക്കേറ്റ് എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. സലാം മുച്ചക്രവാഹനത്തിൽ വരുമ്പോൾ റോക്ക് വെൽ റോഡിലെ ഉയരവ്യത്യാസത്തിൽെപട്ട് വാഹനം മറിഞ്ഞായിരുന്നു അപകടം. വെള്ളക്കെട്ട് രൂക്ഷമായ പള്ളിലാങ്കര റോക്ക് വെൽ റോഡിൽ അടുത്തിടെയാണ് കലുങ്ക് നിർമിച്ചത്. കലുങ്കും റോഡും തമ്മിലെ ഉയരവ്യത്യാസം കാരണം വാഹനങ്ങൾ അപകടത്തിൽപെടുന്നത് പതിവാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.