കൊച്ചി: കേരള അർബൻ ഡെവലപ്മെൻറ് കൗൺസിലിെൻറ മൂന്നാമത് ഒാൾ കേരള അച്ചീവേഴ്സ് അവാർഡുകൾ പ്രഖ്യാപിച്ചു. പത്രപ്രവർത്തനരംഗത്തെ കലാചിത്ര അവാർഡിന് 'മാതൃഭൂമി' കൊച്ചി ചീഫ് ഫോേട്ടാഗ്രാഫർ വി.എസ്. ഷൈനും സാമൂഹിക പ്രവർത്തനത്തിനുള്ള സേവനജ്യോതി പുരസ്കാരത്തിന് അങ്കമാലി ടെൽക്ക് ചെയർമാൻ അഡ്വ. എൻ.സി. മോഹനനും അർഹരായതായി ജൂറി അംഗങ്ങളായ കാനേഷ് പൂനൂർ, അഡ്വ. മനോജ് ബി. മേേനാൻ, സന്തോഷ്കുമാർ കേേട്ടത്ത് എന്നിവർ അറിയിച്ചു. 12,345 രൂപയും ഫലകവുമാണ് അവാർഡ്. പുരസ്കാരങ്ങൾ ഇൗമാസം 22ന് വൈകീട്ട് കളമശ്ശേരി പൊതുമരാമത്ത് ഗെസ്റ്റ് ഹൗസ് കൺവെൻഷൻ സെൻററിൽ നടക്കുന്ന പരിപാടിയിൽ നൽകുമെന്ന് കൗൺസിൽ ചെയർമാൻ കെ.എച്ച്. കുഞ്ഞുമോൻ കാഞ്ഞിരത്തിങ്കൽ അറിയിച്ചു. 'രാഷ്ട്ര നിർമിതിയിൽ വ്യക്തികളുടെ പങ്ക്' സെമിനാറും സംസ്ഥാനെത്ത പ്രഥമ ഒൗഷധ ബാങ്കിെൻറ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.