കേട്ടെഴുത്തിടാന്‍ മന്ത്രിയെ ക്ഷണിച്ച്​ വിദ്യാർഥി

ആലപ്പുഴ: ധനമന്ത്രി ഡോ. തോമസ് െഎസക്കി​െൻറ ആഹ്വാനമനുസരിച്ച് മലയാളം പഠിച്ച സ്കൂൾ വിദ്യാർഥി ഒടുവിൽ അദ്ദേഹത്തിന് മലയാളത്തിൽ കത്തെഴുതി. 'ബഹുമാനപ്പെട്ട തോമസ് ഐസക് സാര്‍, എ​െൻറ പേര് ശ്രീഹരി. ഞാന്‍ ശ്രീചിത്തിര മഹാരാജവിലാസം ഗവ. യു.പി സ്‌കൂളില്‍ ഏഴാംക്ലാസില്‍ പഠിക്കുന്നു. ഞാന്‍ ഈ വര്‍ഷമാണ് എയിഡഡ് സ്‌കൂളില്‍നിന്ന് ഇവിടെ ചേര്‍ന്നത്. കെട്ടിട ഉദ്ഘാടന സമയത്ത് സാര്‍ പറഞ്ഞതനുസരിച്ച് മലയാളം എഴുതാനും വായിക്കാനും ഞങ്ങള്‍ പഠിച്ചുകഴിഞ്ഞു. സാര്‍ കേട്ടെഴുത്തിടാന്‍ എന്നുവരും?' ത​െൻറ മണ്ഡലത്തിൽപെട്ട മാരാരിക്കുളം ചെട്ടിക്കുളത്തെ സർക്കാർ സ്കൂളിലെ വിദ്യാർഥി അയച്ച കത്ത് തോമസ് െഎസക്കിനെ ആകർഷിച്ചു. ഉടൻ അദ്ദേഹമത് ഫേസ്ബുക്കിലിട്ടു. ഒപ്പം ശ്രീഹരിക്ക് അയച്ച മറുപടിയും. 'പ്രിയപ്പെട്ട ശ്രീഹരി, മോ​െൻറ കത്ത് ഇന്നലെ കിട്ടി. വളരെ സന്തോഷം തോന്നി. മോനെപ്പോലെ ഒത്തിരി കുട്ടികള്‍ ഉണ്ടായിരുന്നല്ലോ അവിടെ. അവര്‍ എല്ലാവരും മലയാളം എഴുതാനും വായിക്കാനും പഠിച്ചുകാണുമല്ലോ? കയര്‍ കേരളയുടെ തിരക്കുകള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത ദിവസംതന്നെ ഞാന്‍ സ്‌കൂളില്‍ എത്തുന്നുണ്ട്, നിങ്ങളെ കാണാന്‍.' മന്ത്രിയുടെ പോസ്റ്റിന് നിരവധി ലൈക്കാണ് ലഭിക്കുന്നത്. സാമൂഹിക മാധ്യമങ്ങൾ ഏറ്റുപിടിച്ചതോടെ ശ്രീഹരി സ്കൂളിലും നാട്ടിലും താരമായിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.