ഇൗഴവ ശാന്തിക്ക്​ നിയമനം: മന്ത്രിയുടെ നിർദേശം അട്ടിമറിക്കുന്നതിനു​ പിന്നിൽ സംഘ്​പരിവാർ സമ്മർദം

കായംകുളം: ചെട്ടികുളങ്ങര ക്ഷേത്രത്തിൽ ഇൗഴവനായ കീഴ്ശാന്തിക്ക് നിയമനം നൽകണമെന്ന മന്ത്രിയുടെ നിർദേശം ദേവസ്വം ബോർഡ് അട്ടിമറിക്കുന്നു. ദേവസ്വം കമീഷണറെ വിളിച്ചുവരുത്തിയാണ് ഉടൻ നിയമനം നൽകണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആവശ്യപ്പെട്ടത്. എന്നാൽ, ദേവസ്വം ബോർഡ് പ്രസിഡൻറ് അടക്കമുള്ളവരുടെ എതിർപ്പുകാരണം നിയമനം അനിശ്ചിതത്വത്തിലാണ്. സംഘ്പരിവാർ സംഘടനകളുടെ എതിർപ്പാണ് തിരുവിതാംകൂർ ദേവസ്വം ബോർഡി​െൻറ കീഴിെല ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ ഇൗഴവനായ കീഴ്ശാന്തിക്ക് നിയമനം നിഷേധിക്കാൻ ഇടയാക്കിയത്. പുതിയിടം ക്ഷേത്രത്തിലെ ശാന്തിയായ കായംകുളം ചേരാവള്ളി പലാഴിയിൽ സുധികുമാറിനെയാണ് (36) അബ്രാഹ്മണനാണെന്ന കാരണത്താൽ വിലക്കിയത്. പൊതുസ്ഥലംമാറ്റ ഉത്തരവിൽ ചെട്ടികുളങ്ങരയിൽ ലഭിച്ച നിയമനം സംഘ്പരിവാറിന് സ്വാധീനമുള്ള ക്ഷേത്രഭരണസമിതിയായ ശ്രീദേവി വിലാസം ഹിന്ദുമത കൺെവൻഷ​െൻറ എതിർപ്പുകാരണമാണ് തടയപ്പെട്ടത്. ഇൗഴവ ശാന്തി ചെട്ടികുളങ്ങര ക്ഷേത്രത്തിൽ ജോലിചെയ്യാൻ പാടില്ലെന്നുകാണിച്ച് ക്ഷേത്ര ഭരണസമിതി പ്രമേയം പാസാക്കി ദേവസ്വം ബോർഡിന് നൽകുകയായിരുന്നു. സവർണ മേൽക്കോയ്മക്കെതിരെ സി.പി.എം, സി.പി.െഎ പാർട്ടികളും എസ്.എൻ.ഡി.പി േയാഗവും പരസ്യനിലപാടുമായി രംഗത്തുവന്നിരുന്നു. കായംകുളം എം.എൽ.എ അഡ്വ. യു. പ്രതിഭ ഹരി വിഷയം നിയമസഭയിൽ ഉന്നയിച്ചേപ്പാൾ ജാതി താൽപര്യങ്ങൾക്ക് സർക്കാർ വഴങ്ങില്ലെന്ന് ദേവസ്വം മന്ത്രി ഉറപ്പുനൽകിയിരുന്നു. ദേവസ്വം ബോർഡിലെ സി.പി.എം പ്രതിനിധിയായ കെ. രാഘവനും കോൺഗ്രസിലെ അജയ് തറയിലും ചെട്ടികുളങ്ങരയിൽ സുധികുമാറിനെ നിയമിക്കണമെന്ന നിലപാടുള്ളവരാണെന്ന് അറിയുന്നു. അതേസമയം, പ്രസിഡൻറി​െൻറ നിലപാട് ക്ഷേത്ര ഭരണസമിതിക്കൊപ്പമായതാണ് നിയമനത്തിന് തടസ്സമാകുന്നത്. ഇതിനിടെ സുധികുമാറി​െൻറ നിയമനം റദ്ദാക്കിയ ദേവസ്വം കമീഷണറുടെ നടപടി നിയമവിരുദ്ധമാണെന്ന നിയമസെക്രട്ടറിയുടെ റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിലാണ് മന്ത്രി നിർദേശം നൽകിയിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.